ദിലീപും സഹോദരനും കൂട്ടാളികളും കുടുങ്ങും ; നടക്കുന്നത് പഴുതടച്ച അന്വോഷണം, ദിലീപിനെതിരായ എഫ്ഐആര്‍ പുറത്ത്

കൊച്ചി: അന്വേഷണ ഉദ്യോഗസ്തനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ നടൻ ദിലീപിനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു. ദിലീപും അദ്ദേഹത്തിന്റെ സഹോദരൻ അടക്കമുള്ള 6 പേർക്കുമെതിരെയാണ് കേസെടുത്തത്.

സംവിധായകനും ചലചിത്ര പ്രവർത്തകനുമായ ബാലചന്ദ്രകുമാറിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലിന് ശേഷം കൂടുതൽ ഓഡിയോ തെളിവുകൾ അടക്കം പുറത്തുവന്നിരുന്നു. ഈ ക്ലിപ്പുകളിൽ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെതിരെ ദിലീപും സംഘവും ഭീഷണി മുഴക്കിയതായാണ് റിപ്പോർട്ട്.

ദിലീപ് മുൻപ് ഭീഷണി മുഴക്കിയതായി സംവിധായകൻ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ചിന് മുൻപാകെ മൊഴി കൊടുത്തിരുന്നു. ദിലീപ് മുഖ്യ പ്രതിയായ കേസ് അന്വേഷിച്ചത് 6 ഉദ്യോഗസ്ഥരായിരുന്നു. ഇവരെ എല്ലാം അപായപ്പെടുത്താനടക്കം നടൻ ഗൂഢാലോചന നടത്തിയതായാണ് സംവിധായകൻ നൽകിയ മൊഴി.

ദിലീപ് അദ്ദേഹത്തിന്റെ സഹോദരൻ അടക്കം 5 പേർക്കെതിരെയാണ് ഇതിന്റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് വീണ്ടും കേസെടുത്തത്. ഗൂഢാലോചന, ഭീഷണിപ്പെടുത്തൽ അടക്കമുള്ള ഗുരുതരമായ കുറ്റങ്ങളാണ് കേസിൽ ചുമത്തിയിരിക്കുന്നത്.

കേസിലെ ഒന്നാം പ്രതി നടൻ ദിലീപാണ് രണ്ടാം പ്രതി ദിലീപിന്റെ സഹോദരനായ അനൂപുമാണ്. 3ാം പ്രതി ഭാര്യാസഹോദരൻ ആണ്. 4ാം പ്രതി അപ്പുവും, 5ാം പ്രതി ബാബുവുമാണ്, അതേസമയം എഫ്.ഐ.ആറിൽ 6ാം പ്രതിയെ കണ്ടാലറിയാവുന്ന ആൾ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ദിലീപിനെതിരായ പുതിയ കേസിന്റെ എഫ്ഐആറിൽ പറയുന്നത് ഇങ്ങനെ

അഞ്ചോളം ഉദ്യോഗസ്ഥർ ഇനി അനുഭവിക്കാൻ പോവുകയാണ്. ബൈജു പൗലോസ്, സുദർശൻ, സോജൻ,സന്ധ്യ, പിന്നെ നീയെന്ന രീതിയിലാണ്. നടൻ ദിലീപ് ഇക്കാര്യം പറഞ്ഞതെന്നും അൽപം മുമ്പ് പുറത്ത് വന്ന എഫ്ഐആറിൽ പറയുന്നുണ്ട്. തന്റെ ശിരീരത്തിൽ കൈവച്ച എസ്പി സുദർശന്റെ കൈ വെട്ടണമെന്നും നടൻ ദിലീപ് പറഞ്ഞതായി എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കൂടുതൽ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ തന്നെ ദിലീപ്, സഹോദരൻ അടക്കമുള്ള കൂടുതൽ ആളുകളെ ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ട്. അതേസമയം നടിയെ അക്രമിച്ച കേസിൽ ഉണ്ടായ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലും. പൾസർ സുനിയെ ചോദ്യം ചെയ്യുന്നതിലൂടെയും നിർണായക തെളിവുകൾ ലഭിച്ചാൽ പഴുതടച്ച് തന്നെ ദിലീപിനെ അറസ്റ്റ് ചെയ്തേക്കും.

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button