
കൊച്ചി: ആക്രമണത്തെ അതിജീവിച്ച മലയാള സിനിമ നടിക്ക് പിന്തുണയുമായി സിനിമ മേഖലയിൽ നിന്ന് നിരവധി ആളുകൾ രംഗത്ത് വന്നതിന് പിന്നാലെ. അക്രമിക്കപ്പെട്ട നടിക്ക് ഫേസ്ബുക്കിലൂടെ പിന്തുണ പ്രഖ്യാപിച്ച് മഞ്ചു വാര്യറും.
ഇരയായ നടി തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച കുറിപ്പിന്റെ സ്ക്രിൻ ഷോട്ട് സ്വന്തം ഫേസ്ബുക്ക് പേജിലൂടെ ഷെയര്‍ ചെയ്താണ് മഞ്ജു അൽപം മുമ്പ് നലപാട് വ്യക്തമാക്കിയത്.
നേരത്തെ നടൻ പൃഥ്വിരാജ്, ടോവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ബാബു രാജ്, ഐശ്വര്യ ലക്ഷമി, സുപ്രിയ പൃഥ്വിരാജ്, റീമ കല്ലിങ്കൽ, ആഷിഖ് അബു, അടക്കം ചരിത്ര മേഖലയിൽ നിന്നുള്ള നിരവധിപേർ നടിക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് എത്തിയിരുന്നു.
അതേസമയം ദിലിപിനെതിരെ രൂക്ഷ വിമർശനവുമായി സാമൂഹിക മാധ്യമങ്ങളിൽ കൂടി നിരവധി ആളുകൾ രംഗത്ത് എത്തിയിട്ടുണ്ട്. ദിലീപിന്റെ ഫേസ്ബുക്ക് പേജിൽ അടക്കം രൂക്ഷ വിമർശനമാണ് ഉയരുന്നത്