മൂവാറ്റുപുഴയില്‍ കോൺഗ്രസ് സിപിഎം സംഘര്‍ഷം; കല്ലേറിൽ നിരവധി പേർക്ക് പരിക്ക്

കൊച്ചി: മൂവാറ്റുപുഴയിൽ കോൺഗ്രസ് സിപിഎം പ്രവർത്തകർ ഏറ്റുമുട്ടി. തങ്ങളുടെ കൊടിമരം സിപിഐഎം തകർത്തെന്ന് ആരോപിച്ച് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിലാണ് ഇരുവിഭാഗവും തമ്മിൽ വാക്കേറ്റം ഉണ്ടാകുകയും തമ്മിൽ ഏറ്റുമുട്ടുകയും ചെയ്തത്.

തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊടി അടക്കം വാങ്ങി തല്ലിയൊടിച്ച് കോൺഗ്രസ് പ്രവർത്തകരെ സിപിഐഎം അണികൾ കല്ലെറിഞ്ഞ് ഓടിക്കുകയായിരുന്നു.

അക്രമത്തിൽ കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടനും, പോലീസുകാർക്കൂം പരിക്കേറ്റിട്ടുണ്ട്. കൂടുതൽ സിപിഐഎം പ്രവർത്തർ സ്ഥലത്ത് എത്തിയതോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്ഥലത്തു നിന്ന് ഒടി രക്ഷപെടുകയായിരുന്നു.
,
കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ നടന്ന റാലി സിപിഎം. ഓഫീസിന് അടുത്ത് എത്തിയപ്പോഴാണ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്. തുടർന്ന് ഉണ്ടായ കല്ലേറിലാണ് കോൺഗ്രസ് നേതാക്കൾക്ക് അടക്കം പരിക്കേറ്റത്.

അര മണിക്കൂറോളം നീണ്ടസംഘർഷത്തിൽ ഇരുവിഭാഗം പ്രവർത്തകർക്കും നേരിയ രീതിയിൽ പരിക്കേറ്റിട്ടുമുണ്ട്. കൂടുതൽ പരിക്കേറ്റതും കൂടുതൽ അടി കൊണ്ടതും കോൺഗ്രസ് യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ്.

പുത്തൻകുരിശ് പോലീസ് സ്റ്റേഷനിലെ അജയ്നാഥ് എന്ന പോലീസ് ഓഫീസർക്കാണ് പരിക്കേറ്റതാ. ഇദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിപിഐഎം പ്രവർത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഎം നടത്തിയ പ്രതിഷേധ പ്രകടനത്തിൽ കോൺഗ്രസ് കൊടിമരം അടക്കം പ്രവർത്തകർ തകർത്തിരുന്നു.

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button