തിരുവാതിരയിൽ സി.പി.ഐ.എം സംസ്ഥാന നേതൃത്വത്തിന് കടുത്ത അതൃപ്തി: ജില്ലാ നേതൃത്വത്തോട് വിശദീകരണം തേടും? 

തിരുവനന്തപുരം: കോവിഡ് ഭീഷണി നിലനിൽക്കുന്ന പശ്ചാത്തലത്തിലും കേരള മനസാക്ഷിയെ ഞെട്ടിച്ച ധീരജിൻ്റെ കൊലപാതകത്തിനുമിടയിൽ വനിതകളുടെ മെഗാ തിരുവാതിര. തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ സംഘടിപ്പിച്ചതിൽ സിപിഐഎം സംസ്ഥാന നേതൃത്വത്തിന് കടുത്ത അതൃപ്തി.

വൈകാരികമായ ഘട്ടത്തിൽ തന്നെ പാർട്ടിയുടെ സംസ്ഥാന നേതൃത്വത്തെ നാണം കെടുത്തുന്ന രീതിയിൽ തിരുവാതിര നടത്തിയത് പാർട്ടിയെ പ്രതിരോധത്തിലാക്കിയെന്നാണ് വിലയിരുത്തൽ.

വിഷയത്തിൽ സിപിഐഎം ജില്ലാ നേതൃത്വത്തോട് പാർട്ടി വിശദീകരണം തേടിയിട്ടുണ്ട്. തിരുവാതിരയിൽ വീഴ്ച പറ്റിയെന്ന് സിപിഐഎം ജില്ലാ സെക്രട്ടറിയും അൽപം മുമ്പ് തുറന്നു സമ്മതിച്ചിട്ടുണ്ട്.

ധീരജിൻ്റെ കൊലപാതകം സൃഷ്ടിച്ച വൈകാരിക സാഹചര്യം അവഗണിച്ച്. തിരുവനന്തപുരം ജില്ലാ നേതൃത്വം തിരുവാതിര നടത്തിയതിലും. വ്യക്തിപൂജ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള തിരുവാതിര ഗാനം തന്നെ പരിപാടിയിൽ ആലപിച്ചതിലും മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും കടുത്ത എതിർപ്പുണ്ട്.

അതേസമയം വിഷയത്തിൽ പ്രതികരിച്ച് ജില്ലാ സെക്രട്ടറി അനവൂർ നാഗപ്പാനും രംഗത്ത് എത്തിയിട്ടുണ്ട്. എല്ലാവരും തിരുവാതിര കഴിക്കാൻ തയ്യാറെടുത്ത് എത്തിയപ്പോൾ മാറ്റിവെയ്ക്കണമെന്ന് പറയാനായില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. പരിപാടി മാറ്റി വയ്ക്കേണ്ടത് തന്നെ ആയിരുന്നെന്നും. പിശക് പറ്റിയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം തിരുവാതി സാമൂഹിക അകലം പാലിച്ചാണ് നടത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button