Mega Thiruvathira | മെഗാ തിരുവാതിര ഒഴിവാക്കേണ്ടത് ആയിരുന്നു; പ്രതികരണവുമായി; വി.ശിവന്‍കുട്ടി

തിരുവനന്തപുരം: ജില്ലാ സമ്മേളത്തിന്റെ ഭാഗമായി അഞ്ചൂറിൽ അധികം വനിതകളെ പങ്കെടുപ്പിച്ച് തിരുവനന്തപുരം സിപിഎം ( CPIM ) ജില്ലാ നേതൃത്വം സംഘടിപ്പിച്ച തിരുവാതിര ( Mega Thiruvathira) കളിയിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ( Minister Sivan Kutty )

തിരുവാതിര ഒഴിവാക്കേണ്ടത് തന്നെ ആയിരുന്നെന്നും. വിഷയത്തിൽ പാർട്ടി ജില്ലാ കമ്മിറ്റിക്ക് അശ്രദ്ധ പറ്റിയെന്നും, ഇത്തരമൊരു പരിപാടി തീർച്ചയായും ഒഴിവാക്കേണ്ടത് ആയിരുന്നെന്നും മന്ത്രി മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

വിഷയത്തിൽ സിപിഐഎം സംസ്ഥാന നേതൃത്വം അടക്കം വിശദീകരണം തേടിയേക്കും. പാർട്ടി സംസ്ഥാന നേതൃത്വം തിരുവാതിരയിൽ അത്യപ്തി രേഖപ്പെടുത്തിയാതായാണ് റിപ്പോർട്ട്.

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button