Uttar Pradesh | ഉത്തർപ്രദേശിൽ ഒരു എംഎൽഎ കൂടി ബിജെപി വിട്ടു, തിരിച്ചടിയിൽ ഞെട്ടി യോഗി ആദിത്യനാഥ്; യുപിയിൽ അഖിലേഷ് യാദവ് തരംഗം തന്നെ

ഉത്തർപ്രദേശ് ( Uttar Pradesh ) നിയമസഭാ ഇലക്ഷൻ ( election ) അടുത്തിരിക്കെ ബിജെപി (BJP ) സംസ്ഥാന നേതൃത്വത്തെ പ്രതിസന്ധിയിലാക്കി വീണ്ടും എംഎൽഎയുടെ രാജി. ഷിഖോഹാബാദിലെ ബിജെപി നേതാവും എംഎൽഎയുമായ മുകേഷ് വർമയാണ് അൽപം മുമ്പ് രാജിവച്ചത്.

മൂന്ന് ദിവസത്തിനിടെ ബിജെപിയിൽ നിന്നും രാജിവെച്ചത് മൊത്തം 7 എംഎൽഎമാരാണ്. രണ്ടു മന്ത്രിമാരുമുണ്ട് ഈ ലിസ്റ്റിൻ.

യോഗി ആദിത്യനാഥിന്റെ ( Yogi Adityanath ) നേത്രത്വലുള്ള ബിജെപി സർക്കാർ യുപിയിലെ ന്യൂനപക്ഷ പിന്നാക്ക സമുദായങ്ങളേയും, സാധാരണക്കാരായ കർഷകരേയും. തൊഴിൽ ഇല്ലാത്ത യുവാക്കളേയും അവഗണിക്കുകയാണ്. ഇനിയും തനിക്കീത് കണ്ട് നിൽക്കാൻ ആകില്ലെന്നും മുകേഷ്​ ചൂണ്ടിക്കാട്ടി.

ബിജെപി സർക്കാർ ഭരണം തുടങ്ങിയിട്ട് അഞ്ച് വർഷം ആയി ഈ ഭരണത്തിൽ പിന്നാക്ക, ദലിത്, ന്യൂനപക്ഷ നേതാക്കന്മാരേയും ജനപ്രതിനിധികളേയും യാതൊരുവിധ പരിഗണനയും നൽകാതെ അവഗണിച്ചു.

അതിനാൽ കൂടിയിട്ടുണ്ട് താൻ ബിജെപി അംഗത്വവും എംഎൽഎ പദവിയും രാജിവെയ്ക്കുന്നതെന്നും മുകേഷ് പറഞ്ഞു. അതേസമയം രാജി വച്ച ഈ എംഎൽഎയും അഖിലേഷ് യാദവിന്റെ സമാജ് വാദി പാർട്ടിയിൽ ചേരുമെന്നാണ് റിപ്പോർട്ട്.

ബിജെപിയിൽ നിന്നുള്ള കൊഴിഞ്ഞ് പോക്കും. വരുന്നവർ സമാജ് വാദി പാർട്ടിയിൽ ചേരുന്നത് അഖിലേഷ് യാദവിനെ സമ്പന്തിച്ച് ഏറെ ആശ്വാസകരമാണ്. അതേസമയം ഭരണം നഷ്ടപ്പെടുമൊയെന്ന ഭയത്താലാണ് ബിജെപി സംസ്ഥാന നേതൃത്വം.

ആദ്യഘട്ടത്തിൽ ബിജെപി കൂളായി അധികാരം നേടുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും. അവസാനഘട്ടത്തിൽ അഖിലേഷ് യാദവിന്റേയും ( Akhilesh Yadav ) സമാജ് വാദി പാർട്ടിയുടെ ( Samajwadi party ) വൻ മുന്നേറ്റമാണ് കാണുന്നത്. ഇത് ബിജെപി സംസ്ഥാന നേതൃത്വത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്.

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button