കേരളത്തിൽ വീണ്ടും സ്‌കൂളുകൾ അടയ്‌ക്കുന്നു; 9ാം ക്ലാസുവരെ ഉള്ളവർക്കിനി ഓൺലൈൻ പഠനം

തിരുവനന്തപുരം : ജനുവരി 21 ആം തിയതി മുതൽ 9ാം ക്ലാസു വരെയുള്ള കുട്ടികൾക്ക് രണ്ടാഴ്ചക്കാലം ഓൺലൈൻ വഴി അധ്യയനം നടത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ അൽപം മുമ്പ് ചേർന്ന അവലോകന യോഗത്തിന് പിന്നാലെയാണ് ഈ തീരുമാനം. ഫെബ്രുവരി മാസം 15 വരെ ഇത് തുടരണോ എന്നത് വരും ദിവസങ്ങളെ കോവിഡ് കണക്കുകൾ നോക്കി പരിശോധിക്കും.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്കോ അധ്യാപകർക്കോ മറ്റോ കോവീഡ് ബാധിച്ചാൽ രണ്ടാഴ്ചക്കാലം വരെ അടച്ചിടാൻ
ഹെഡ്‌മാസ്റ്റർമാർ/ പ്രിൻസിപ്പൽ അടക്കമുള്ളവർക്ക്
അധികാരം നൽകും.

കേരളത്തിൽ എറണാകുളം തിരുവനന്തപുരം എന്നീ ജില്ലകളിലാണ് രോഗ വ്യാപനം കൂടുതലുള്ളത്. കോവിഡ് 19 ക്ലസ്റ്ററുകൾ ഉണ്ടെങ്കിൽ അവ കണ്ടെത്തി നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ അതാത് ജില്ലകളിലെ കളക്ടർമാർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി.

 

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button