മന്ത്രി ശിവൻകുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: മന്ത്രി വി.ശിവന്‍കുട്ടിക്കും കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. അൽപം മുമ്പാണ് മന്ത്രിക്ക് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യനില തൃപ്തികരമെന്നാണ് റിപ്പോർട്ടുകൾ.
സ്ഥിരം നടത്താറുള്ള പരിശോധന നടത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. മന്ത്രിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അൽപം മുമ്പ് പ്രവേശിപ്പിച്ചു.
ശിവൻകുട്ടിയെ കൂടാതെ മറ്റുമന്ത്രിമാരുടെ ഓഫീസുകളിൽ ജോലി ചെയ്യുന്ന നിരവധി ആളുകൾക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.