നടൻ ദിലീപിനെ വേട്ടയാടുന്നത് എത്രയും വേഗം അവസാനിപ്പിക്കുക; പ്രതിഷേധ മാര്‍ച്ചുമായി സംഘടന; വിമർശനവുമായി സോഷ്യൽ മീഡിയ
തിരുവനന്തപുരം; നടിയെ ആക്രമിച്ച കേസിലും, പ്രസ്തുത കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിലും പ്രതിപ്പട്ടികയിലുള്ള ദിലീപിനെതിരെ നിരന്തരം വെളിപ്പെടുത്തലുകൾ പുറത്ത് വരുന്ന പശ്ചാത്തലത്തിൽ.
നടന് പിന്തുണ പ്രഖ്യാപിച്ച് ഓൾകേരള മെന്‍സ് അസോസിയേഷന്റെ പ്രതിഷേധമാർച്ച്. ജനപ്രിയന് നടനെ പോലീസും സംസ്ഥാന സർക്കാരും വേട്ടയാടുന്നത് എത്രയും വേഗം അവസാനിപ്പിക്കുക എന്ന ആവിശ്യം ഉന്നയിച്ചാണ് ഇവർ മാർച്ച് നടത്തുന്നത്.
തിരുവനന്തപുരം ജില്ലയിലെ പ്രശസ്തമായ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാണ് ഇവരുടെ മാർച്ച് ആരംഭിക്കുക. തുടർന്ന് മാർച്ച് സെക്രട്ടറിയേറ്റിൽ സമാപിക്കും.
സീരിയല്‍ സിനിമാ സംവിധായകനും വിവാദ നായകനുമയ ശാന്തിവിള ദിനേശാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നതെന്ന് സംഘടനയുടെ ഫേസ്ബുക്ക് കൂട്ടായ്മയിൽ പറയുന്നുണ്ട്.
ദിലീപിനെ പ്രസ്തുത കേസുകളിൽ അന്യായമായി പോലീസ് വേട്ടയാടുകയാണെന്നാണ് എ.കെ.എം.എയുടെ അവകാശവാദം. അതേസമയം പരിപാടിയെ രൂക്ഷമായി വിമർശിച്ച് നിരവധി ആളുകൾ രംഗത്ത് എത്തിയിട്ടുണ്ട്.