രാഹുലിന് മോഹൻ ഭാഗവതിന്റെ സ്വരം; വർഗീയപ്രീണനം നടത്തുന്ന രാഹുലിനെ തള്ളിപ്പറയാൻ കോൺഗ്രസ് തയ്യാറുണ്ടോ: കോടിയേരി
തിരുവനന്തപുരം: രാഹുൽ ഗാന്ധിക്ക് മോഹൻ ഭഗവതിന്റെ സ്വരമെന്ന് കോടിയേരി ബബാലകൃഷ്ണൻ. ബിജെപിക്ക് ബദലാകാൻ ഒരിക്കലും കോൺഗ്രസിന് സാധിക്കില്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാട്ടി.
ജയ്പൂരിൽ രാഹുൽ നടത്തിയ പ്രസംഗം ചൂണ്ടിക്കാട്ടിയാണ് കോടിയേരി ഇക്കാര്യം വ്യക്തമാക്കിയത്.
കോൺഗ്രസ് പാർട്ടി മൃതുഹിന്ദുത്വ നിലപാടുകൾ സ്വീകരിച്ചാണ് ഇപ്പോൾ മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധി ജയ്പൂരിൽ നടത്തിയ പ്രസംഗത്തിൽ കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ എത്രയും വേഗം നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ മുന്നോട്ട് വച്ച ഹിന്ദുത്വ നിലപാടിനെ ശക്തമായി എതിർക്കാൻ മുതിർന്ന കോൺഗ്രസ് നേതാക്കൾക്ക് ആകുന്നില്ലെന്നും കോടിയേരി ചൂണ്ടിക്കാട്ടി. ഹിന്ദുക്കളുടെ രാജ്യമാണ് ഇന്ത്യ എന്നാണ് രാഹുലും ആർഎസ്എസ് നേതാവ് മോൻ ഭഗവതും പറയുന്നത്,
ഭാഗവതിന്റെ നിലപാടാണ് രാഹുലിനെന്നും കോടിയേരി ചൂണ്ടിക്കാട്ടി. കോൺഗ്രസ്സിന്റെ മതേതരമായ പഴയ നിലപാടിൽ മാറ്റംവന്നതായും. വർഗീയപരമായി പ്രീണനം നടത്തുന്ന രാഹുലിനെ തള്ളിപ്പറയാൻ കോൺഗ്രസ് തയ്യാറുണ്ടോ എന്നും കോടിയേരി ചോദിച്ചു..