ദിലീപിനെ അനുകൂലിച്ച് മെന്‍സ് അസോസിയേഷൻ നടത്തിയ മാർച്ച് ; പോലീസെത്തി ഓടിച്ചു

തിരുവനന്തപുരം: നടന്‍ ദിലീപിന് പിന്തുണ പ്രഖ്യാപിച്ച് ഓള്‍ കേരളമെന്‍സ് അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മാര്‍ച്ച് പൊലീസെത്തി നിര്‍ത്തിച്ചു. തിരുവനന്തപുരം ജില്ലയിൽ കോവിഡ് വർധിച്ച സാഹചര്യത്തിലാണ് ആളെകൂട്ടിയുള്ള പരിപാടി തുടക്കത്തിലേ തന്നെ നിർത്തിച്ചത്.

കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച കൊവിഡ് നിയന്ത്രണങ്ങൾ നിലനില്‍ക്കുന്നതിനാല്‍ പൊതു ജനങ്ങളെ പങ്കെടുപ്പിച്ച് പരിപാടി നടത്താന്‍ സാധിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.

പ്രതിഷേധ പരിപാടിക്ക് എത്തിയ ആളുകളെ പൊലീസ് എത്തി ഓടിച്ചതായി അസോസിയേഷന്റെ പ്രവർത്തകനായ അജിത് കുമാര്‍ പറഞ്ഞു.

പരിപാടിയിൽ വന്നവരെ പൊലീസ് ഓടിച്ചെന്നും. 7 പേരെ മാത്രം ഉൾപെടുത്തി പരിപാടി നടത്താൻ പോലും പോലീസ് സമ്മതിച്ചില്ലെന്ന് സംഘാടകരിൽ ഒരാളായ അജിത് പറഞ്ഞു.

ദിലീപിന് ഉണ്ടായ അവസ്ഥ മറ്റൊരു പുരുഷനും ഇനി ഉണ്ടാവരുതെന്നും. മാർച്ച് മറ്റൊരു ദിവസം നടത്തുമെന്നും സംഘടനയുടെ പ്രതിനിധി അറിയിച്ചു.

Also Read നടൻ ദിലീപിനെ വേട്ടയാടുന്നത് എത്രയും വേഗം അവസാനിപ്പിക്കുക; പ്രതിഷേധ മാര്‍ച്ചുമായി സംഘടന; വിമർശനവുമായി സോഷ്യൽ മീഡിയ

POST YOUR COMMENT

THOSE WHO RESPOND TO THE NEWS SHOULD AVOID DEROGATORY, OBSCENE, ILLEGAL, INDECENT OR VULGAR REFERENCES. SUCH AN OPINION IS PUNISHABLE UNDER IT LAW. 'READERS' OPINIONS ARE SOLELY THOSE OF THE READH2ER, NOT OF THE NEWS TRUTH.

DON'T MISS

Back to top button