കെ.ഫോൺ യാഥാർത്ഥ്യത്തിലേക്ക്; 140 മണ്ഡലങ്ങളിൽ മെയ്യിൽ തന്നെ സൗജന്യ കണക്ഷൻ?; പദ്ധതി എന്ന് പൂർത്തിയാകുമെന്ന ചോദ്യത്തിന് മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: കെ ഫോൺ എപ്പോൾ എത്തുമെന്ന ചോദ്യങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ.

കേരളത്തിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും ലക്ഷക്കണക്കിനു ആളുകൾക്ക് മികച്ച ഇൻ്റർനെറ്റ് കണക്റ്റിവിറ്റി ലഭിക്കാനായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച കെഫോൺ പദ്ധതി പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

2019ൽ തുടക്കമിട്ട പദ്ധതി കോവിഡും പ്രളയവും ഉൾപ്പെടെയുള്ള സാഹചര്യങ്ങൾ മറികടന്ന് ലക്ഷ്യത്തോട് അടുക്കുകയാണെന്നും.

കേരളത്തിലെ 140 മണ്ഡലങ്ങളിൽ 2022 മെയ്യിൽ ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ള നുറോളം കുടുംബങ്ങൾക്ക് സൗജന്യ കണക്ഷൻ നൽകുമെന്നും പിണറായി വിജയൻ അറിയിച്ചു.

2600 കിലോ മീറ്റർ ഒപ്റ്റിക്കൽ വയർ സ്ഥാപിക്കാനുള്ളതിൽ 2045 കിലോമീറ്റർ ദൂരം പൂർത്തീകരിച്ചതായും പിണറായി വിജയൻ പറഞ്ഞു.

34961 കിലോ മീറ്റർ ദൂആ എഡിഎസ്എസ് OFC കേബിൾ സ്ഥാപിക്കാനുള്ളതിൽ പതിനാല് ജില്ലകളിലായി 11,906 കിലോ മീറ്റർ ദൂരം പൂർത്തീകരിച്ചതായും അദ്ദേഹം പറഞ്ഞു.
.
പദ്ധതി പൂർണമായും പൂർത്തീകരിക്കുന്നതോടെ കേരളത്തിലെ 20 ലക്ഷം കുടുംബങ്ങൾക്ക് കണക്ഷൻ സൗജന്യമായും. മറ്റ് ആളുകൾക്കും സബ്സിഡി നിരക്കിലും അതിവേഗ ബ്രോഡ്ബാൻ്റ് ലഭ്യമാകും.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ

POST YOUR COMMENT

THOSE WHO RESPOND TO THE NEWS SHOULD AVOID DEROGATORY, OBSCENE, ILLEGAL, INDECENT OR VULGAR REFERENCES. SUCH AN OPINION IS PUNISHABLE UNDER IT LAW. 'READERS' OPINIONS ARE SOLELY THOSE OF THE READH2ER, NOT OF THE NEWS TRUTH.

DON'T MISS

Back to top button