ധീരജ് വധം: യൂത്തുകോണ്‍ഗ്രസ് സെക്രട്ടറി കസ്റ്റഡിയിൽ; വെട്ടിലായി യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വം
ഇടുക്കി: ധീരജിന്റെ കൊലപാതകത്തിൽ ഒരാൾ കൂടി പോലീസ് കസ്റ്റഡിയിൽ. കഞ്ഞിക്കുഴി പഞ്ചായത്തിലെ കോൺഗ്രസിന്റെ ഭരണസമിതിയംഗവും. യൂത്തു കോൺഗ്രസിന്റെ ജില്ലാ ജനറൽ സെക്രട്ടറിയുമായ സോയിമോനാണ് അൽപം മുമ്പ് പിടിയിലായത്.
ധീരജിനെ കൊന്ന നിഖിൽ പൈലി അടക്കമുള്ള 6 അംഗ സംഘത്തിൽ പെടുന്ന ആളാണ് പിടിയിലായ ഇയാളെന്നാണ് പോലീസ് വ്യക്തമാക്കിയത്. ഒളുവിൽ പോയ സോയിമോനെ ജില്ലയിലും പുറത്തും പോലീസ് തിരയുകയായിരുന്നു.
ബുധനാഴ്ച സോയിമോനെ വീട്ടിൽ കണ്ടെന്ന വിവരത്തെ തുടർന്ന് സ്ഥലത്തെത്തി പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. പോലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്തു വരുകയാണ്. അറസ്റ്റ് ഉടൻ തന്നെ രേഖപ്പെടുത്തുമെന്നാണ് റിപ്പോർട്ട്.
ഏഴുപേരാണ് കേസിൽ ഇതുവരെ അറസ്റ്റിലായത് എല്ലാവരും കോൺഗ്രസ് നേതാക്കളും പ്രവർത്തകരുമാണ്. ഇതിൽ രണ്ട് പേർക്ക് കോൺഗ്രസ് സംസ്ഥാന ജില്ലാ നേതാക്കൾക്കളുമായി അടുത്ത ബന്ധമുള്ളവരാണ്.