ലീഗ് ക്യാമ്പില്‍ പങ്കെടുക്കാൻ മുനവറലി തങ്ങളും ഫിറോസും എത്തിയത് ഹെലികോപ്ടറില്‍; വീഡിയോ പുറത്ത് വിട്ട് നേത്യത്വത്തെ വെട്ടിലാക്കി അണികൾ
മൂന്നാർ: യുത്ത്ലീഗിന്റെ നേത്യത്വത്തിൽ മൂന്നാറിൽ നടന്ന എക്സിക്യൂട്ടിവ് ക്യാമ്പില്‍ മുസ്ലിം യൂത്തുലീഗ് നേതാക്കളായ മുനവറലി തങ്ങളും പി.കെ ഫിറോസും ഹെലികോപ്ടറില്‍ പോയത് വിവാദത്തിൽ.
ഇരുവരും ഹെലികോപ്ടര്‍ വന്നിറങ്ങുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ലീഗ് പ്രവർത്തകർ പ്രചരിച്ചതോടെയാണ് വിമര്‍ശനങ്ങളുമായി ഒരുവിഭാഗം രംഗത്ത് എത്തിയത്.
ജനങ്ങളിൽ നിന്ന് സംഭാവന വാങ്ങിയും പിരിവെടുത്തുമാണ് ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസ് കെട്ടിടം നിര്‍മ്മിച്ചതെന്നും. അപ്പോൾ ഇത്രയും ആഡംബരത്തോടെ നേതാക്കൾ വരുന്നത് ശരിയാണോ എന്നുമാണ് വിമര്‍ശകരുടെ ചോദ്യം.
നേരത്തെ മുഖ്യമന്ത്രി ഹെലികോപ്ടറിൽ പോയതിനെ ലീഗ് നേതാക്കൾ ശക്തമായി എതിർക്കുകയും, വിമർശിക്കുകയും ചെയ്തിരുന്നു. അതേസമയം സംഘടന ഇതിന്റെ യാതൊരുവിധ ചെലവും വഹിച്ചിട്ടില്ലെന്നാണ് ഫിറോസ് വ്യക്തതമാക്കി.