നമുക്ക് വോട്ടുവേണം, ബിജെപിക്കാരെ പോയിക്കാണാന്‍ തയാറാണ്; ലീഗിനെ വെട്ടിലാക്കി സലാമിന്റെ ശബ്ദരേഖ
കോഴിക്കോട്: ബിജെപിയുടെ വോട്ടുകളും ലീഗിന് ആവശ്യമാണെന്ന് ലീഗ് നേതാവ് പിഎംഎ സലാം പറയുന്നതായുള്ള ഓഡിയോ ക്ലിപ്പ് പുറത്തുവന്നതോടെ ലീഗ് നേത്രത്വം വട്ടിൽ. കൈരളിയാണ് ഓഡിയോ പുറത്ത് വിട്ടത്.
തെരഞ്ഞടുപ്പ് കാലത്തെ ഓഡിയോ ആണ് കൈരളി ടിവി പുറത്ത് വിട്ടിരിക്കുന്നതെന്നാണ് ചാനൽ വ്യക്തതമാക്കിയത്.
ഇലക്ഷനിൽ ബിജെപീ വോട്ടുകൾ വാങ്ങുമെന്നും ഇതിനായി താൻ ബിജെപിക്കാരെ പോയിക്കാണാന്‍ റെഡിയാണെന്നും സലാം പറയുന്ന ക്ലിപ് ആണ് പുറത്ത് ഒന്നിക്കുന്നത്.
കഴിഞ്ഞ തെരഞ്ഞടുപ്പില്‍ കോഴിക്കോട്ടെ പ്രാദേശിക ലീഗ് നേതാവായി സലാം സംസാരിക്കുന്നതിന്റെ ശബ്ദരേഖയാണ് ഇതെന്നാണ് സൂചന.