സംസ്ഥാനത്ത് മൂന്നാം തരംഗം; ഒമിക്രോണ്‍ നിസാരമല്ല: മന്ത്രി വീണാ ജോർജ്‌

തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗത്തെ കേരളം നേരിടുകയാണെന്ന് മന്ത്രി വീണാജോർജ്. ആദ്യത്തേതിൽ നിന്നും രണ്ടാമത്തേതിൽ നിന്നും വിഭിന്നമായി 3ാം തരംഗത്തിൽ തുടക്കം തന്നെ അതിതീവ്രമായ രീതിയിൽ വ്യാപനം ഉണ്ടായതായും ആരോഗ്യ മന്ത്രി പറഞ്ഞു.

ഒമിക്രോൺ, ഡെൽറ്റ വകഭേദങ്ങൾ മൂലം സംസ്ഥാനത്ത് കൊവിഡ് വർധിക്കുന്നതായും. ഒമിക്രോൺ വൈറസ് ബാധിക്കുന്ന കൂടുതൽ ആളുകൾക്കും രുചിയും മണവും പോകുന്നില്ലെന്നും. അതിനാൽ ജനങ്ങൾ കൂടുതൽ ശ്രദ്ധിക്കണമെന്നും വീണ ജോർജ് അഭ്യർഥിച്ചു.

ഡെൽറ്റയേക്കാൾ 5 ഇരട്ടി വ്യാപനശേഷി പുതിയ വകഭേദമായ ഒമിക്രോണിനുണ്ടെന്നും. ക്ലസ്റ്ററുകൾ പുതുതായി രൂപപ്പെടുന്നില്ലെന്ന് സ്ഥാപനങ്ങൾ ഉറപ്പാക്കണമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഇത് വരെ 1508 ആരോഗ്യ പ്രവർത്തകർകാകാണ് കൊവിഡ് നിലവിൽ പോസിറ്റീവായത്. അതിനാൽ കൂടുതൽ ജാഗ്രത ആരോഗ്യ പ്രവർത്തകർ പുലർത്തണമെന്നും. ബൂസ്റ്റർ ഡോസുകൾ വേഗം തന്നെ ആരോഗ്യ പ്രവർത്തകർ എടുക്കണമെന്നും മന്ത്രി പറഞ്ഞു. മൂന്നാം തരംഗത്തെ നേരിടാൻ സംസ്ഥാന സർക്കാർ സജ്ജം ആണെന്നും മന്ത്രി പറഞ്ഞു. ജനങ്ങൽ N 95 ളാസ്കോ അല്ലെങ്കില്‍ ഡബിള്‍ മാസ്‌ക് ധരിക്കണമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

ഫെബ്രുവരി15 ആം തിയതിയോടെ സംസ്ഥാനത്ത് കോവീഡ് അതി തീവ്രമായ വ്യാപനത്തിലേക്ക് നീങ്ങും. ഫെബ്രുവരി മാസം എന്നത് നിർണായകമാണ്
2293 വെന്റിലേറ്ററും, 3107 ഐ.സി.യുവും സർക്കാർമേഖലയിൽ ഉണ്ട്. 2432 വെന്റിലേറ്ററും, 7488 ഐ.സി.യുവും സ്വകാര്യമേഖലയിലുണ്ട്.

POST YOUR COMMENT

THOSE WHO RESPOND TO THE NEWS SHOULD AVOID DEROGATORY, OBSCENE, ILLEGAL, INDECENT OR VULGAR REFERENCES. SUCH AN OPINION IS PUNISHABLE UNDER IT LAW. 'READERS' OPINIONS ARE SOLELY THOSE OF THE READH2ER, NOT OF THE NEWS TRUTH.

DON'T MISS

Back to top button