
തിരുവനന്തപുരം : ആവേശപൂർവ്വമായ മത്സരം കാഴ്ചവെച്ച് സന്തോഷ് ട്രോഫിയിൽ വിജയം നേടി കേരളത്തിന് അഭിമാനമായ നേട്ടം കൊണ്ടുവന്ന കേരളഫുട്ബോൾ ടീമിന് സംസ്ഥാന സർക്കാർ 1.14 കോടി പാരിതോഷികം നൽകും.
അൽപം മുമ്പാണ് മുഖ്യമന്ത്രി പിണറായി വിജയന് ഇക്കാര്യം വ്യക്തമാക്കിയത്. ഇരുപത് കളിക്കാർക്കും സന്തോഷ് ട്രോഫിയിൽ കേരള ടീമിനെ പരീശീലിപ്പിച്ച പരിശീലകനും അഞ്ചു ലക്ഷം രൂപ പാരിതോഷികം ലഭിക്കും,
അതൊടൊപ്പം തന്നെ ടീമിന്റെ മാനേജർ, സഹപരിശീലകൻ, ഗോൾകീപ്പർ, ടീം ട്രെയിനർ എന്നിവർക്കും പാരിതോഷികം ലഭിക്കും. 3 ലക്ഷം വീതവുമാണ് ഇവർക്ക് ലഭിക്കുക.
സ്വന്തം നാട്ടിൽ 29 കൊല്ലത്തിന് ശേഷം വിജയം നേടിയത് കേരളത്തിൻ്റെ കായിക മേഖലയ്ക്ക് തന്നെ വലിയ രീതിയിൽ ഊർജ്ജം പകരും. കായികമേഖലയിലേക്ക് കടന്നു വരുന്ന പുതുതലമുറയ്ക്ക് കൂടുതൽ പ്രചോദനം നൽകാൻ കൂടിയാണ് സംസ്ഥാന സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചത്.