
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ കോൺഗ്രസ് നേതാവും എംപിയുമായ കെ.സുധാകരന്റെ അധിക്ഷേപപരാമര്ശത്തിനെതിരെ പ്രതികരണവുമായി മന്ത്രി വീണജോര്‍ജ്.
ബ്രണ്ണൻ കോളേജിൽ കെ സുധാകരൻ ഓടിയ ഓട്ടം അദ്ദേഹം മറന്നുപോകാനിടയില്ലെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ വീണജോര്‍ജ് വ്യക്തതമാക്കി. സിപിഎം സംസ്ഥാന നേതൃത്വം പങ്കുവെച്ച പ്രസ്താവന ഷെയർ ചെയ്താണ് ആരോഗ്യ മന്ത്രി ഇക്കാര്യത്തിൽ പ്രതികരിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയൻ മണ്ഡലത്തിൽ ചങ്ങലയിൽ നിന്ന് പൊട്ടി പോയ നായയെ പോലെ നടക്കുകയാണെന്നാണ് കെപിസിസി പ്രസിഡന്റ് പറഞ്ഞത്. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറിയിട്ടുണ്ട്.