
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഇടത് മുന്നണിയ്ക്ക് മുന്നേറ്റം. നിലവിൽ 23 സീറ്റിൽ എൽഡിഎഫ് വിജയിച്ചു. 12 സീറ്റുകളിൽ യുഡിഎഫും , 6 സീറ്റുകളിൽ ബിജെപിയും വിജയിച്ചു.
തൃപ്പുണിത്തുറയിൽ ഇടത് മുന്നണിയുടെ രണ്ട് സീറ്റുകൾ ബിജെപി പിടിച്ചെടുത്തു. ഇതോടെ നഗരസഭയിൽ ബിജെപിക്ക് 17 സീറ്റായി.
തിരുവനന്തപുരത്ത് 4 ഇടങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ 2 ഇടത്ത് വീതം യുഡിഎഫും എൽഡിഎഫും വിജയിച്ചു. കൊല്ലം ജില്ലയിൽ 6 വാർഡിൽ 5 ഇടത്തും എൽഡിഎഫ് വിജയിച്ചു.
പത്തനംതിട്ടയിൽ 3 ൽ 2 ഇടത്ത് എൽഡിഎഫ് വിജയിച്ചു, ഒരിടത്ത് യുഡിഎഫും വിജയിച്ചു. ആലപ്പുഴയിൽ ഓരോ സീറ്റുകളിൽ വീതം യുഡിഎഫും എൽഡിഎഫും വിജയിച്ചു. കോട്ടയം നഗരസഭയിലെ 35 ആം വാർഡിൽ ബിജെപി വിജയിച്ചു.
ഇടുക്കി ജില്ലയിൽ 3 ൽ രണ്ടിടത്ത് എൽഡിഎഫും, ഒരിടത്ത് ബിജെപിയും ജയിച്ചു. തൃശൂരിൽ 6 ൽ നാല് ഇടത്ത് എൽഡിഎഫ് വിജയിച്ചു. പാലക്കാട് ജില്ലയിലും എൽഡിഎഫ് മുന്നേറ്റമാണ് ഉണ്ടായത്. മലപ്പുറത്ത് 2 ഇടത്ത് യുഡിഎഫും, ഒരിടത്ത് എൽഡിഎഫും വിജയിച്ചു.
കോഴിക്കോട് കൊടുവള്ളി നഗരസഭയിൽ എൽഡിഎഫ് സ്ഥാനാർഥി വിജയിച്ചു. കണ്ണൂരിൽ 5 ൽ മൂന്നിടത്തും എൽഡിഎഫ് വിജയിച്ചു . രണ്ട് ഇടങ്ങളിൽ യുഡിഎഫ് മുന്നേറുകയാണ്.