
കൊച്ചി: മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശത്തിൽ കെ.സുധാകരനെതിരേ പോലീസ് കേസെടുത്തു. ഇടത് നേതാവ് നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.
പാലാരിവട്ട പോലീസ് സ്റ്റേഷനിൽ
ഇന്നലെ രാത്രിയോടെയാണ് പരാതി ഇടത് നേതാവ് കെപിസിസി പ്രസിഡന്റിനെതിരെ പരാതി നൽകിയത്. വിശദമായ മൊഴി എടുത്ത ശേഷമാണ് പോലീസ് കേസെടുത്തത്.
ഐപിസി 153 വകുപ്പു അടക്കം ചാർത്തിയാണ് കെ സുധാകരനെതിരെ കേസെടുത്തിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ തൃക്കാക്കരയിൽ ചങ്ങല പൊട്ടിച്ച നായ നടക്കും പോലെ നടക്കുകയാണെന്നാണ് സ്വാകാര്യ ടിവി ചാനലിനോട് സുധാകരന് പ്രതികരിച്ചത്