fbpx

വിദ്വേഷ പ്രസംഗം; പി.സി ജോര്‍ജിന് വൻ തിരിച്ചടി; മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

കൊച്ചി: വെണ്ണലയിൽ നടത്തിയ വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് എടുത്ത കേസിൽ മുൻ പൂഞ്ഞാർ എംഎൽഎ പിസി.ജോര്‍ജിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. അൽപം മുമ്പാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.

അപേക്ഷതള്ളിയത് എറണാകുളം സെഷൻസ് കോടതിയാണ്. സംസ്ഥാന സർക്കാർ പലവിധ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയും തനിക്കെതിരെ നീങ്ങുകയാണ്. ഇത് പൂർണമായും കളളക്കേസാണെന്നും ജോർജ് പറഞ്ഞു.

അതേസമയം ജോർജ് തിരുവനന്തപുരത്ത് നടത്തിയ കടുത്ത വിദ്വേഷ പരാമർശത്തിന് സമാനമായ രീതിയിലാണ് ഈ പ്രസംഗത്തിലും അദ്ദേഹം ആവർത്തിച്ചതെന്നാണ് സംസ്ഥാന സർക്കാർ.നിലപാട്.

സമാനമായ രീതിയിൽ ഒരുകാരണവശാലും ഇത്തരം കുറ്റങ്ങൾ ആവർത്തിക്കരുതെന്ന് മുൻപ് തന്നെ തിരുവനന്തപുരം സെഷൻസ് കോടതി പറഞ്ഞിട്ടില്ലെയെന്നും എറണാകുളം കോടതി ജോർജിനോട് ചോദിച്ചിരുന്നു

POST YOUR COMMENT

THOSE WHO RESPOND TO THE NEWS SHOULD AVOID DEROGATORY, OBSCENE, ILLEGAL, INDECENT OR VULGAR REFERENCES. SUCH AN OPINION IS PUNISHABLE UNDER IT LAW. 'READERS' OPINIONS ARE SOLELY THOSE OF THE READH2ER, NOT OF THE NEWS TRUTH.

DON'T MISS

Back to top button