
കൊച്ചി: തൃക്കാക്കരയിൽ എനിക്കൊരു അവസരം ജനങ്ങൾ തരുകയാണെങ്കില്‍ കേരളത്തിലെ ഐടി മേഖലയെ തന്നെ താൻ ലോകോത്തര നിലവാരത്തിലുളള ഹബ്ബാക്കി മാറ്റുമെന്ന് ബിജെപി നേതാവ് എഎൻ രാധാകൃഷ്ണൻ.
ഇന്‍ഫോപാര്‍ക്കിന്റെ നിലവാരം കൂടുതൽ ഉയർത്തുമെന്നും തൃക്കാക്കര മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ 10-30 കൊല്ലങ്ങളായി തനിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിചയമുണ്ടെന്നും എഎൻ രാധാകൃഷ്ണൻ പറഞ്ഞു. അതേസമയം പെട്രോൾ ഡീസൽ വില വർധനവ് തിരിച്ചടി ആകില്ലെ എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി പറഞ്ഞു.
പാചകവാതക പെട്രോൾ ഡീസൽ വിലവര്‍ധനവ് തിരഞ്ഞെടുപ്പില്‍ വലിയ രീതിയിൽ തന്നെ പ്രതിഫലിക്കും. വില കൂടാൻ ഉത്തരവാദികൾ ധനമന്ത്രി ബാലഗോപാലും പിണറായി വിജയനുമാണ്. പെട്രോൾ ഡീസൽ എന്നിവയെ ജി.എസ്.ടി പരിധിയിൽ കൊണ്ടുവരാൻ ശ്രമിച്ചപ്പോള്‍ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും കേരള മുഖ്യമന്ത്രി പിണറായിയുമാണ് തുടക്കംമുതല്‍ അട്ടിമറിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഇക്കാര്യങ്ങൾ ജനങ്ങള്‍ക്ക് നന്നായറിയാം. അത് കൊണ്ട് പാചകവാതകത്തിന്റെയും പെട്രോളിന്റേയും വില വർധനവ് തനിക്കാകും കൂടുതൽ അനുകൂലമാകുകയെന്നും ബിജെപി നേതാവ് പ്രതികരിച്ചു
ജീവിക്കാന്‍ പോലും ആകാതെ ശ്രീലങ്കയില്‍ ജനങ്ങൾ ആയുധവുമായി തെരുവിലിറങ്ങുകയാണ്. കറുത്ത വര്‍ഗക്കാരായ അമേരിക്കയിലെ ആളുകള്‍ ജീവിക്കാൻ ആകാതെ പുറത്തിറങ്ങുകയാണ്. ഇത്തരം സാഹചര്യത്തിൽ പോലും നരേന്ദ്ര മോദി ഇന്ത്യയിലെ എല്ലാ ജനങ്ങള്‍ക്കും മൂന്ന് കൊല്ലമായി ഗോതമ്പും അരിയും കടലയും മുടങ്ങാതെ കൊടുക്കുകയാണെന്നും എഎൻ രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടി.
അതേസമയം സംസ്ഥാന സർക്കാലിന്റെ സ്വപ്ന പദ്ധതിയായ കെ റെയില്‍ നടപ്പാകില്ലെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിവാട്ടര്ലൂ ആയിമാറാന്‍ പോകുകയാണെന്നും അദ്ദേഹം പറഞ്ഞു.