fbpx

അരമണിക്കൂർ ചോരവാർന്ന് റോഡിൽ കിടന്നു എന്നത് മറുനാടന്റെ ഭാവന ; ശങ്കു ടി.ദാസിന്റെ വാഹനാപകടത്തിൽ ദുരൂഹതയില്ലെന്ന് സന്ദീപ് വാചസ്പതി; ദുരൂഹത ആരോപിക്കുന്നത് ഒരുതരം മനോരോഗമാണെന്നും സന്ദീപ്

തിരുവനന്തപുരം: ബിജെപി നേതാവ് ശങ്കു ടി.ദാസിന് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകരും, പ്രമുഖ ഓൺലൈൻ പത്രവും ഉയർത്തിയ ദുരൂഹത ആരോപണങ്ങൾ തള്ളി സന്ദീപ് വാചസ്പതി. ഫേസ്ബുക്ക് പോസ്റ്റിലുടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ശങ്കു ടി ദാസിന് അപകടം സംഭവിച്ചു എന്ന കാര്യം യാഥാർഥ്യമാണെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി സന്ദീപ്. ദുരൂഹതകൾ ഒന്നും തന്നെ അപകടത്തിൽ ആരോപിക്കാനില്ലെന്നും സിസിടിവി ദൃശ്യങ്ങൾ പുറത്ത് വിട്ട് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

അപകടം സംഭവിച്ച ശേഷം അരമണിക്കൂർ റോഡിൽ ചോരവാർന്ന് കിടന്നു എന്നത് മറുനാടന്റെ (മറുനാടൻ മലയാളി) ഭാവന മാത്രമാണെന്നും സന്ദീപ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. ചികിത്സ വേണ്ടമറ്റൊരു മനോഭാവമാണ് അതെന്നും. അപകടം സംഭവിച്ച ഉടനെ തന്നെ ശങ്കു ടി ദാസിനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചതായും ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റ്

POST YOUR COMMENT

THOSE WHO RESPOND TO THE NEWS SHOULD AVOID DEROGATORY, OBSCENE, ILLEGAL, INDECENT OR VULGAR REFERENCES. SUCH AN OPINION IS PUNISHABLE UNDER IT LAW. 'READERS' OPINIONS ARE SOLELY THOSE OF THE READH2ER, NOT OF THE NEWS TRUTH.

DON'T MISS

Back to top button