
തിരുവനന്തപുരം: വയനാട് എംപി രാഹുല്‍ഗാന്ധിയുടെ ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് തങ്ങളുടെ പ്രവർത്തകര്‍ പ്രകോപിതരായി എന്തെങ്കിലുമൊക്കെ ചെയ്താൽ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന് പോലും അതുതടയാൻ ആവില്ലെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ.
“കോൺഗ്രസിന്റെ പ്രവർത്തകര്‍ ഇനി എന്തെങ്കിലും അക്രമം ചെയ്താലും തങ്ങൾക്ക് അവരെ തടയാൻ പറ്റില്ല” കോൺഗ്രസ് എംപി പറഞ്ഞു, കോൺഗ്രസ് പ്രവർത്തകർ നിയമം കയ്യിലെടുത്താൽ കോൺഗ്രസിന് അവരെ സംരക്ഷിക്കേണ്ടി വരുമെന്നും പരോക്ഷമായി അദ്ദേഹം പറഞ്ഞു
സിപിഐഎം നേതൃത്വത്തിന്റെ അറിവോടെ തന്നെയാണ് എസ്എഫ്ഐ രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് വലിയ മാര്‍ച്ച് നടത്തിയതെന്നും മുരളീധരൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പരിപാടികള്‍ കോൺഗ്രസ് ബഹിഷ്കരിക്കുന്ന കാര്യം അടക്കം ആലോചിക്കുമെന്നും മുരളീധരൻ പറഞ്ഞു.
ഇത്തരം ആക്രമണങ്ങള്‍ക്കുള്ള പൂർണ ഉത്തരവാദിത്വം സിപിഎആ നേത്രത്വത്തിന് തന്നെ ആയിരിക്കുമെന്നു. മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു. രാഹുലിന്റെ ഒഫീസ് ആക്രമിച്ചതിലൂടെ സിപിഐഎം ബിജെപി കേന്ദ്ര നേതൃത്വത്തിന് സന്തോഷം പകരുന്ന കാര്യമാണ്ണ് ചെയ്തതെന്ന് മുരളീധരന് ചൂണ്ടിക്കാട്ടി.