fbpx

അക്രമം നടക്കുമ്പോള്‍ ഭിത്തിയിലിരുന്ന ഗാന്ധി ചിത്രം എപ്പോഴാണ് തറയിലായത്; സംശയമുന്നയിച്ച് സിപിഎം പ്രവർത്തകർ; ഇക്കാര്യം ചൂണ്ടിക്കാട്ടിയ മാധ്യമ പ്രവർത്തകനോട് പൊട്ടിത്തെറിച്ച് സതീശൻ

വയനാട്: രാഹുല്‍ ഗാന്ധിയുടെ വയാനാട്ടിലെ ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ അക്രമിച്ച സമയം ഗാന്ധിയുടെ ചിത്രം ചുമരിൽ തന്നെ ഉണ്ടായിരുന്നെന്ന് ചൂണ്ടിക്കാട്ടി സിപിഐഎം പ്രവർത്തകർ. പോരാളി ഷാജി അടക്കമുള്ള സൈബർ പോരാളികളാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിലൂടെ രംഗത്ത് എത്തിയത്.

ഫോട്ടോ എസ്എഫ്ഐ പ്രവർത്തകർ തല്ലി തകർത്തെന്ന ആരോപണവുമായി കോൺഗ്രസ് നേതാക്കൾ രംഗത്ത് എത്തിയതിന് പിന്നാലെയാണ് സിപിഐഎം പ്രവർത്തകർ തെളിവുകളൂമായി രംഗത്ത് എത്തിയത്.

എസ്.ഫ്.ഐ പ്രവര്‍ത്തകര്‍ രാഹുലിന്റെ ഓഫീസ് ആക്രമിച്ച സമയത്ത് വിവിധ ചാനലുകൾ പുറത്തുവിട്ട ദൃശ്യങ്ങളിലും, പ്രവര്‍ത്തകരെ ഓഫീസിൽ നിന്നും പോലീസ് പുറത്താക്കിയ ശേഷമുള്ള ദൃശ്യങ്ങളിലും മഹാത്മാഗാന്ധി ചിത്രം ചുമരില്‍ തന്നെ ഉണ്ടെന്ന് ചൂണ്ടിക്കാട്ടുന്ന ചാനൽ സ്‌ക്രീന്‍ ഷോട്ടുകളാണ് സിപിഐഎം പ്രവർത്തകർ തെളിവായി കാട്ടുന്നത്.

കോൺഗ്രസ് നേതാക്കൾ വാർത്താ പ്രാധാന്യം നേടാൻ വേണ്ടി മനഃപൂർവം ഗാന്ധി ചിത്രം നിലത്തിട്ട് പൊട്ടിച്ചതാണെന്ന ആരോപണവും സിപിഐഎം പ്രവർത്തകർ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഉയർത്തുന്നുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി സിപിഐഎം സൈബർ പോരാളി “പോരാളി ഷാജിയും” രംഗത്ത് എത്തിയിട്ടുണ്ട്.

പോരാളി ഷാജി ഫേസ്ബുക്ക് പോസ്റ്റ്

അതേസമയം സിപിഎം പ്രവർത്തകർ ഉയർത്തിയ ആരോപണം വാർത്ത സമ്മേളനത്തിൽ ചോദ്യമായി ഉന്നയിച്ച മാധ്യമ പ്രവർത്തകനോട് പ്രതിപക്ഷ നേതാവ് പൊട്ടിത്തെറിക്കുകയും കയർക്കുകയും ചെയ്തു.

എസ്.എഫ്.ഐ പ്രവർത്തകർ ഗാന്ധിയുടെ ഫോട്ടോ പോലും തകർത്തെന്ന്. പറഞ്ഞയുടനെ പ്രതിപക്ഷ നേതാവിനോട് മാധ്യമ പ്രവർത്തകൻ “തകർത്തെന്ന് പറഞ്ഞ ഗാന്ധിയുടെ ഫോട്ടോ എംപി ഓഫീസിന്റെ ചുമരിൽ തന്നെ ഉണ്ടായിരുന്നത് ആണോ എന്നും, ഇന്നലത്തെ വീഡിയോയിൽ ഫോട്ടോ ഭിത്തിയിൽ തന്നെ ഉണ്ടായിരുന്നതായും ചൂണ്ടിക്കാട്ടിയതാണ് സതീശനെ പ്രകോപിപ്പിച്ചത്.

അസംബന്ധങ്ങൾ പറയുരതെന്നും ഇങ്ങനെയുള്ള ചോദ്യങ്ങൾ തന്നോട് ചോദിക്കരുതെന്നും പറഞ്ഞ സതീശൻ. ഇതുപോലത്തെ സാധനങ്ങൾ കയ്യിൽ വച്ചാൽ മതി, ഇത്തരം ചോദ്യങ്ങൾ മുഖ്യമന്ത്രിയോട് ചോദിച്ചാൽ മതിയെന്നും. തന്റെ വാർത്ത സമ്മേളനം തടസ്സപ്പെടുത്താൻ ദേശാഭിമാനിയുടെയോ കൈരളിയുടെയോ ലേഖകനായി ഇവിടെ ഇയാൾ ഇരിക്കുകയാണ്.

നിങ്ങളിവിടെ ഇപ്പം ഇരിക്കുന്നത് പോലും താൻ മര്യാദ കാണിക്കുന്നതിനാലാണ്. മര്യാദ ഇല്ലെങ്കിൽ ഇവിടുന്ന് പുറത്തിറക്കി വിടുമെന്നും. അസംബന്ധങ്ങൾ പറയാതെ അവിടെ മര്യാദയ്ക്ക് ഇരുന്നോളണമെന്നും പ്രതീക്ഷ നേതാവ് മാധ്യമ പ്രവർത്തകനോട് കയർത്തു

POST YOUR COMMENT

THOSE WHO RESPOND TO THE NEWS SHOULD AVOID DEROGATORY, OBSCENE, ILLEGAL, INDECENT OR VULGAR REFERENCES. SUCH AN OPINION IS PUNISHABLE UNDER IT LAW. 'READERS' OPINIONS ARE SOLELY THOSE OF THE READH2ER, NOT OF THE NEWS TRUTH.

DON'T MISS

Back to top button