
വയനാട്: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി എസ്എഫ്ഐ മുൻ വയനാട് ജില്ലാ വൈസ് പ്രസിഡണ്ടും, എസ്എഫ്ഐ നേതാവുമായ കെ.ആര് അവിഷിത്ത്.
എന്തിന് യുവജന പ്രസ്ഥാനമായ എസ്എഫ്ഐ ബഫർസോണുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടണം. അതിൽ എന്താവിശ്യമാണ് എസ്എഫ്ഐക്കുള്ളതെന്ന് ചോദിക്കുന്നവരോട്.
“ജനങ്ങളെ ബാധിക്കുന്ന ഏത് വിഷയവും വിദ്യാർത്ഥികളെന്ന നിലയിൽ എസ്എഫ്ഐയ്യുടെ കൂടെ വിഷയമാണെന്നും” അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
പ്രതിഷേധ പരിപാടിയിൽ കഴിഞ്ഞ ദിവസം ഉണ്ടായിട്ടുള്ള സംഭവത്തിൽ സംഘടനയുടെ നേതൃത്വം തന്നെ പരിശോധിച്ച് നീങ്ങട്ടെയെന്നും കെ.ആര് അവിഷിത്ത് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
വയനാട് എംപി രാഹുൽ ഗാന്ധി ഇപ്പോൾ വീണ്ടും മൂന്ന് ദിവസത്തെ വയനാട് സന്ദർശനത്തിനുവരുന്നുണ്ടെന്ന വാർത്തയിലും അവിഷിത്ത് നിലപാട് വ്യക്തമാക്കി. “വീണ്ടും തങ്ങൾ ആവർത്തിക്കുകയാണ് എംപിക്ക് സന്ദർശനത്തിന് എത്താനുള്ള സ്ഥലമല്ല പാർലമെന്റ് മണ്ഡലമെന്നും” ഫേസ്ബുക്ക് പോസ്റ്റിലൂടെ ഓർമിപ്പിച്ചു.
