
കൽപ്പറ്റ: വയനാട്ടിൽ വ്യാപക ആക്രമം അഴിച്ച് വിട്ട് കോൺഗ്രസ് പ്രവർത്തകർ. കൽപ്പറ്റയിലേക്ക് പ്രകടനമായി വന്ന കോൺഗ്രസ് പ്രവർത്തകർ ദേശാഭിമാനി ഓഫീസിന് നേരെ കല്ലെറിഞ്ഞു. സിപിഐഎം കൊടികളും മറ്റും കോൺഗ്രസ് പ്രവർത്തകർ തകർത്തു.
അസഭ്യം വിളിച്ചു പറഞ്ഞത് ദേശാഭിമാനി ഓഫീസിലേക്ക് കയറാൻ ശ്രമിച്ചത് പരാജയപ്പെട്ടതോടെയാണ് കല്ലേറ് നടത്തിയത്. വൈകിട്ട് നാലേ മൂക്കാലോടയാണ് സംഭവം.
രാഹുൽഗാന്ധിയുടെ ഓഫീസിന് നേരെ നടന്ന അക്രമത്തിൽ പ്രതിഷേധം രേഖപ്പെടുത്തി കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിലാണ് സംഘർഷം ഉണ്ടായത്.
റാലിയിൽ പങ്കെടുത്ത ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ ഓഫീസിന് നേരെ തിരിയുകയായിരുന്നു. ഓഫീസിന് താഴെ താമസിക്കുന്ന ആളുകൾ പുറത്തിറങ്ങുകയും ബഹളം വയ്ക്കുകയും ചെയ്തതോടെ പരിസരവാസികൾ ഓടിയെത്തിയപ്പോഴേക്കും കോൺഗ്രസ് പ്രവർത്തകർ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു.
വി.ഡി സതീശൻ ഉച്ചയ്ക്ക് നടത്തിയ വാർത്തസമ്മേളനത്തിൽ മാധ്യമ പ്രവർത്തകൻ ചില ചോദ്യങ്ങൾ ചോദിച്ചിരുന്നു. ഇതിലെ അമർഷമാണ് ദേശാഭിമാനി ഓഫീസ് അക്രമത്തിന് കാരണമെന്നാണ് സൂചന. കെ എം അഭിജിത്തിന്റെ നിർദേശപ്രകാരമാണ് കോൺഗ്രസ് പ്രവർത്തകർ അക്രമം നടത്തിയതെന്ന് സിപിഐഎം പ്രവർത്തകർ വ്യക്തതമാക്കി.