fbpx

വയനാട്ടിൽ ആയിരങ്ങളെ അണിനിരത്തി ശക്തി പ്രകടനവുമായി സിപിഎം

വയനാട്: കഴിഞ്ഞ ദിവസം ഉണ്ടായ കോൺഗ്രസ് അക്രമങ്ങളിൽ പ്രതിഷേധിച്ച് വയനാട്ടിൽ സിപിഐഎം നേത്യത്വത്തിൽ വൻ പ്രതിഷേധ റാലി നടത്തി. കൽപ്പറ്റയിൽ മൂന്ന് മണിയോടെയാണ് പ്രകടന റാലി തുടങ്ങിയത്.

ആയിരക്കണക്കിന് ജനങ്ങളേയും പാർട്ടി പ്രവർത്തകരേയും അണിനിരത്തിയാണ് സിപിഐഎം പ്രതിഷേധ പ്രകടനം നടത്തിയത്. യുഡിഎഫ് മാർച്ചിൽ പങ്കെടുത്തതിന്റെ ഇരട്ടിയിലധികം ആളുകൾ സിപിഐഎം ശക്തി പ്രകടനത്തിൽ അണിനിരന്നു.

മാർച്ചിൽ ഒരു വിഭാഗം ഇടത് പ്രവർത്തകർ ‘വയനാട് എംപി എന്ന് എഴുതിയ’ വാഴയുമായാണ് എത്തിയത്. ഇതിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറിയിട്ടുണ്ട്.

സിപിഐഎം മാർച്ച്

അതേസമയം ദേശാഭിമാനി ഓഫീസിന് നേരെ നടന്ന അക്രമത്തിൽ കെഎസ്‌യു നേതാവ് കെ എം അഭിജിത്തിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കണ്ടാലറിയാവുന്ന എല്ലാവരുടെയും പേരിൽ വീഡിയോ പരിശോധിച്ച ശേഷം കേസെടുക്കുമെന്നാണ് സൂചന.

POST YOUR COMMENT

THOSE WHO RESPOND TO THE NEWS SHOULD AVOID DEROGATORY, OBSCENE, ILLEGAL, INDECENT OR VULGAR REFERENCES. SUCH AN OPINION IS PUNISHABLE UNDER IT LAW. 'READERS' OPINIONS ARE SOLELY THOSE OF THE READH2ER, NOT OF THE NEWS TRUTH.

DON'T MISS

Back to top button