fbpx

അതിജീവിത പറയുന്നത് “അമ്മ” കേൾക്കണം ; വിജയ് ബാബു അമ്മയിൽ നിന്നും രാജിവെക്കണം; ഇടവേള ബാബു മാപ്പുപറയണം; ഗണേഷ് കുമാര്‍

കൊച്ചി: താര സംഘടന അമ്മയുടെ സെക്രട്ടറിയും നടനുമായ ഇടവേളബാബുവിനെതിരേ വിമർശനവുമായി കെബി ഗണേഷ് കുമാര്‍ എംഎൽഎ. അതിജീവിതയായ പെൺകുട്ടി പറയുന്നത് “അമ്മ” ശ്രദ്ധിക്കണമെന്നും, ഇതിനെല്ലാം മറുപടി താര സംഘടന നൽകണമെന്നും ഗണേഷ് ആവശ്യപെട്ടു.

ഇടവേള ബാബു കഴിഞ്ഞ ദിവസം അമ്മയെ ഒരു ക്ലബിനോട് താരതമ്യം ചെയ്തിനെ പരോക്ഷമായി വിമർശിച്ചാണ് ഗണേഷ് കുമാർ ഇക്കാര്യം വ്യക്തമാക്കിയത്. ഇടവേള ബാബു ഇതിൽ മാപ്പുപറയണമെന്നും, നടൻ ദിലീപ് ഇത്തരമൊരു കേസിൽ രാജിവച്ചത് പോലെ, ആരോപണ വിധേയനായ വിജയ് ബാബു രാജിവയ്ക്കണമെന്നും ഗണേഷ് കുമാർ അഭിപ്രായപ്പെട്ടു.

അതിജീവിത ചൂണ്ടിക്കാട്ടിയ വിഷയത്തില്‍ താരസംഘടന മറുപടി നല്‍കണമെന്നും. അമ്മ എന്ന സംഘടന ഒരു ചാരിറ്റബിള്‍ സൊസൈറ്റി കുടി ആണെന്നും. ഇടവേള ബാബു പറഞ്ഞതുപോലെ ക്ലബ് അല്ലെന്നും ഗണേഷ് വ്യക്തതമാക്കി. അതേസമയം നടന്‍ ഷമ്മി തിലകനെതിരെ താര സംഘടന എടുത്ത നടപടിയിലും ഗണേഷ് പ്രതിഷേധിച്ചു.

POST YOUR COMMENT

THOSE WHO RESPOND TO THE NEWS SHOULD AVOID DEROGATORY, OBSCENE, ILLEGAL, INDECENT OR VULGAR REFERENCES. SUCH AN OPINION IS PUNISHABLE UNDER IT LAW. 'READERS' OPINIONS ARE SOLELY THOSE OF THE READH2ER, NOT OF THE NEWS TRUTH.

DON'T MISS

Back to top button