
കഴക്കൂട്ടം: യുഡിഎഫ് നേതൃത്വത്തിൽ നടന്ന പാർട്ടി പരിപാടിയിൽ മുസ്ലീംലീഗിന്റെ കൊടി കെട്ടിയ ലീഗ് പ്രവർത്തകനെ അപമാനിച്ച് കോണ്‍ഗ്രസ് നേതാവ്. മുസ്‌ലിംലീഗിന്‍റെ കൊടി കോൺഗ്രസ് കൊടിയ്ക്കൊപ്പം കെട്ടിയതാണ് ബ്ളോക്ക് പ്രസിഡന്‍റായ കോൺഗ്രസ് നേതാവിനെ പ്രകോപിപ്പിച്ചത്.
ലീഗ് കൊടി പാകിസ്ഥാനില്‍ കൊണ്ട് കെട്ടാനാണ് കോണ്‍ഗ്രസ് നേതാവ് ലീഗ് നേതാവിനോട് ആക്രോശിച്ചത്. ആറ്റിപ്രയില്‍ കഴിഞ്ഞ ദിവസം നടന്ന പരിപാടിയിലാണ് ബ്ളോക്ക് പ്രസിഡന്‍റ് ഗോപാലകൃഷ്ണന്റെ ആക്രോശം നടന്നത്.
മുസ്ലീംലീഗ് കൊടി ലീഗ് ജില്ലാക്കമ്മറ്റിയഗംമായ വെമ്പായം നാസറാണ് കെട്ടിയത്. താൻ കൊടി കെട്ടി കൊണ്ടിരുന്നപ്പോൾ ഇത് കണ്ട് ഓടിയെത്തിയ ഗോപാലകൃഷ്ണന്‍ ലീഗ് കൊടി അഴിപ്പിച്ച് മാറ്റിയതായും, ഈ കൊടി ഇവിടെ കെട്ടാൻ ആകില്ലെന്നും. പാക്കിസ്ഥാനിൽ കൊണ്ട് കെട്ടടാ എന്നുമാണ് ആക്ഷേപിച്ചതെന്ന് ലീഗ് നേതാവ് മാധ്യമങ്ങളോട് കരഞ്ഞ് കൊണ്ട് പ്രതികരിച്ചു.

ഈ മണ്ണിൽ ജനിച്ച് ഈ നാട്ടിൽ വളർന്ന തന്നോട് ഇങ്ങനെ പറഞ്ഞതിൽ വിഷമം ഉണ്ടെന്നുംം കോൺഗ്രസുകാർ തന്നെ ലീഗിനെ പാക്കിസ്ഥാൻ മുസ്ലിം ലീഗെന്ന് വിളിക്കുന്നത് സഹിക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം കരഞ്ഞ് കൊണ്ട് പറഞ്ഞു.
യുഡിഎഫിന്റെ ഘടകകക്ഷി ബിജെപി ആണോയെന്നും. 70 വർഷം കഴിഞ്ഞിട്ടും ലീഗിനെ പാക്കിസ്ഥാൻ ലീഗെന്ന് വിളിക്കുന്ന ഇവൻമാർ ഇവിടെ ഉള്ളിടത്തോളം കാലം കോൺഗ്രസ് നന്നാകില്ലെന്നും വെമ്പായം നാസർ പറഞ്ഞു.