
തിരുവനന്തപുരം: ബിജെപി സംസ്ഥാന നേതൃത്വത്തെ ലക്ഷ്യമിട്ട് ബിജെപി നേതാവ് അലി അക്ബർ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ് വിവാദത്തിൽ.
കെജെപിയൊരു വൻ പരാജയം ആണെന്ന് തോന്നുന്നവർ ലൈക് ചെയ്യാമെന്ന് ചൂണ്ടിക്കാട്ടി അലി അക്ബർ ഇട്ട പോസ്റ്റാണ് വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.
പോസ്റ്റിന് ഏതാനും മണിക്കൂറുകൾ കൊണ്ട് പതിനായിരം ലൈക്കാണ് വന്നിരിക്കുന്നത്. നിരവധി ബിജെപി ആർഎസ്എസ് പ്രവർത്തകർ അത് സത്യമാണെന്ന് കമന്റിലൂടെ ചൂണ്ടിക്കാട്ടിയും രംഗത്ത് എത്തിയിട്ടുണ്ട്.
കെ സുരേന്ദ്രൻ, കേന്ദ്ര മന്ത്രി വി മുരളീധരൻ എന്നിവർ പാർട്ടിയെ നശിപ്പിക്കുന്നതായി ആരോപണം ഉയർന്ന പശ്ചാത്തലത്തിലാണ് അലി അക്ബറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.