fbpx

പിണറായി വിജയൻ കരുത്തനായ മുഖ്യമന്ത്രി; സ്വപ്നാ നടത്തിയ ആരോപണങ്ങള്‍ അരിയാഹാരം കഴിക്കുന്ന ആരും വിശ്വസിക്കില്ലെന്ന് ; വെള്ളാപ്പള്ളി നടേശൻ

തിരുവനന്തപുരം: പിണറായി വിജയൻ കേരളത്തിലെ കരുത്തനായ മുഖ്യമന്ത്രി. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ് നടത്തിയ ആരോപണങ്ങള്‍ അരിയാഹാരം കഴിക്കുന്നയാരും തന്നെ വിശ്വസിക്കില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.

ബി.ജെ.പിക്കും യു.ഡി.എഫിനും കേരള രാഷ്ട്രീയത്തില്‍ അധോഗതിയാണെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ കളക്ടറായി ശ്രീറാംവെങ്കിട്ടരാമനെ നിയമിച്ചതിന് പിന്നാലെ മാറ്റിയത് മോശം സന്ദേശമാണ് ഇപ്പോൾ നല്‍കിയതെന്നും വെള്ളാപ്പള്ളി നടേശൻ ചൂണ്ടിക്കാട്ടി.

കാന്തപുരത്തിന് അടക്കം എതിര്‍പ്പുണ്ടാകുമെന്ന് മനസ്സിലാക്കുന്നതില്‍ സംസ്ഥാന സർക്കാരിന് വീഴ്ചയുണ്ടായതായും അദ്ദേഹം പറഞ്ഞു. കളക്ടറായി ശ്രീറാംവെങ്കിട്ടരാമനെ നിയമിക്കാതിരിക്കുന്നതായിരുന്നു ബുദ്ധിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ശബരിമല സമരത്തെക്കുറിച്ചും വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു. ശബരിമല സമരം നടത്തിയത് ആർക്ക് വേണ്ടിയായിരുന്നെന്നും വെള്ളാപ്പള്ളി ചോദിച്ചു. ശബരിമലസമരം കൊണ്ട് ആർക്കെന്ത് ഗുണമുണ്ടായി എന്നും അദ്ദേഹം ചോദിച്ചു. ബിജെപി ആഹ്വാനം പ്രകാരം സമരത്തിൽ പങ്കെടുത്തവരെല്ലാം തന്നെ കേസിൽ കുരുങ്ങിയതായും വെള്ളാപ്പള്ളി പറഞ്ഞു.

ശബരിമലയിലെ സ്ത്രീപ്രവേശത്തെ കേരളത്തിലെ എല്ലാവരും തന്നെ പിന്തുണച്ചതാണ്. പത്താളെ കിട്ടുമെന്ന് കണ്ടപ്പോഴാണ് സമരവുമായി ചിലർ രംഗത്ത് ഇറങ്ങിയതെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

POST YOUR COMMENT

THOSE WHO RESPOND TO THE NEWS SHOULD AVOID DEROGATORY, OBSCENE, ILLEGAL, INDECENT OR VULGAR REFERENCES. SUCH AN OPINION IS PUNISHABLE UNDER IT LAW. 'READERS' OPINIONS ARE SOLELY THOSE OF THE READH2ER, NOT OF THE NEWS TRUTH.

DON'T MISS

Back to top button