
കോഴിക്കോട്: കോഴിക്കോട് മേയർ ആർ.എസ്.എസ് സംഘപരിവാർ നിയന്ത്രണത്തിലുള്ള സംഘടനയായ സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്തതിനെ തള്ളി സിപിഐഎം കോഴിക്കോട് ജില്ലാ നേതൃത്വം.
കോഴിക്കോട് കോർപ്പറേഷൻ മേയറുടെ നിലപാട് ശരിയായില്ലെന്നും. മേയറുടെ ഇക്കാര്യത്തിലുള്ള സമീപനം സിപിഎം എക്കാലവും ഉയർത്തിപ്പിടിക്കുന്ന നിലപാടിന് കടകവിരുദ്ധമാണെന്നും സിപിഐഎം സംസ്ഥാന നേതൃത്വം വ്യക്തമാക്കി.
പാർട്ടി ഇത് ഒരുവിധത്തിലും അംഗീകരിക്കില്ല. മേയറുടെ നിലപാടിനെ തള്ളിപ്പറയുന്നതായും സിപിഎം കോഴിക്കോട് ജില്ലാ നേതൃത്വം അറിയിച്ചു. മേയർ സംഘപരിവാർ പരിപാടിയിൽ പങ്കെടുത്തതിനെ വിമർശിച്ച് കോൺഗ്രസ് നേതാക്കൾ അടക്കം രംഗത്ത് എത്തിയിരുന്നു.
