fbpx

എന്റെ പണം പാവപ്പെട്ട ജനങ്ങൾക്ക് നല്‍കണം; ബ്രിട്ടീഷുകാരുടെ പിടിയിലായി തൂക്കിലേറ്റപ്പെട്ട ആലി മുസ്ലിയാർ, വധശിക്ഷയ്ക്ക് മുൻപ് ഇംഗ്ലീഷ് പത്രത്തിന് നൽകിയ അഭിമുഖത്തിന്റെ രേഖ കാലിക്കറ്റ് സർവകലാശാലയ്ക്ക് ലഭിച്ചു

മലപ്പുറം: ബ്രിട്ടീഷ് പട്ടാളത്തിന്റെ പിടിയിലായി തൂക്കിലേറ്റപ്പെട്ട മുസ്ലിം നേതാവ് ആലിമുസ്ലിയാർ വധശിക്ഷയ്ക്കുമുൻപായി കോയമ്പത്തൂരിലെ തടവറയിൽ വച്ച് ഇംഗ്ലീഷ് ദിനപത്രത്തിന് കൊടുത്ത അഭിമുഖത്തിന്റെ രേഖകൾ കാലിക്കറ്റ് സര്‍വകലാശാലായ്ക്ക് ലഭിച്ചു.

സർവകലാശാല ചരിത്രവിഭാഗത്തിനാണ് രേഖകൾ കഴിഞ്ഞ ദിവസം ലഭിച്ചത്. ആലിമുസ്ലിയാരുടെ അഭിമുഖം ജയിലിൽ ചെന്ന് മാധ്യമ പ്രവർത്തകൻ നടത്തിയ സംഭവത്തെ ഗുരുതര സുരക്ഷാവീഴ്ചയായാണ് ബ്രിട്ടീഷ് പട്ടാളം കണ്ടിരുന്നത്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടന്നതിന്റെ രേഖകളും സർവകാലയ്ക്ക് ലഭിച്ചിട്ടുണ്ട്.

ചെന്നൈ ആര്‍ക്കൈവ്സില്‍ നിന്നാണ് ഇതിന്റെ കോപ്പികൾ കാലിക്കറ്റ് സര്‍വകലാശാലയിലേക്ക് എത്തിയത്. തിരൂരങ്ങാടിയിലെ പള്ളിയില്‍ എന്റെ സമ്പാദ്യമായി ഞാൻ സൂക്ഷിച്ചിരിക്കുന്ന പണം കണ്ട് എത്തിയാൽ അത് നാട്ടിലെ പാവപ്പെട്ട ജനങ്ങൾക്ക് നൽകണമെന്നും അദ്ദേഹം രേഖയിൽ പറയുന്നുണ്ട്.

അതൊടൊപ്പം തന്നോടൊപ്പം തടവറയിൽ കിടക്കുകയും തൂക്കുമരം ശിക്ഷ വിധിക്കപ്പെട്ട 12 സഹ തടവുകാരുടെ പേരുകളും വിവരങ്ങളും പുറത്ത് വിടണമെന്നും ആലിമുസ്ലിയാർ അഭിമുഖത്തിൽ അഭ്യര്‍ഥിക്കുന്നുണ്ട്. ഇവരെ കാണാതെ കഴിയുന്ന ബന്ധുക്കള്‍ക്ക് ഇത് സഹായമാകുമെന്നും ആലിമുസ്ലിയാർ അഭിമുഖത്തിൽ പറയുന്നുണ്ട്. ഇവരുടെ പേരുകള്‍ അടക്കം അഭിമുഖത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

POST YOUR COMMENT

THOSE WHO RESPOND TO THE NEWS SHOULD AVOID DEROGATORY, OBSCENE, ILLEGAL, INDECENT OR VULGAR REFERENCES. SUCH AN OPINION IS PUNISHABLE UNDER IT LAW. 'READERS' OPINIONS ARE SOLELY THOSE OF THE READH2ER, NOT OF THE NEWS TRUTH.

DON'T MISS

Back to top button