fbpx

യൂത്തുകോണ്‍ഗ്രസ് റാലിയില്‍ ആര്‍എസ്എസിന്റെ ഗണഗീതം വച്ചത് വിവാദത്തിൽ

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നെയ്യാറ്റിൻകരയിൽ നടത്തിയ റാലിയിൽ, ആര്‍എസ്എസ് സംഘപരിവാർ പരിപാടികളിൽ വയ്ക്കുന്ന ഗണഗീതം വച്ചത് വിവാദത്തിൽ.

നെയ്യാറ്റിന്‍കരയില്‍ ചൊവ്വാഴ്ച നടന്ന ഡി.സി.സി നവസങ്കല്‍പ് യാത്രയ്ക്ക് അഭിവാദ്യങ്ങൾ അർപ്പിച്ച് നടത്തിയ യാത്രയിലാണ് ഗണഗീതം വച്ചത്.

ഡിസിസി നേതൃത്വത്തിൽ സംഘടിപ്പിച്ച യൂത്ത് കോൺഗ്രസ് നവസങ്കല്‍പ് യാത്രയ്ക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചാണ് യൂത്തുകോണ്‍ഗ്രസ് റാലി നടത്തിയത്.

അതേസമയം ആർഎസ്എസ് ഗണഗീതം കോൺഗ്രസ് റാലിയിലെ അനൗൺസ്മെന്റിൽ ഉള്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട് തങ്ങൾക്ക് ഒന്നും അറിയില്ലെന്നാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വത്തം ഇതിനോട് പരോക്ഷമായി പ്രതികരിച്ചത്.

POST YOUR COMMENT

THOSE WHO RESPOND TO THE NEWS SHOULD AVOID DEROGATORY, OBSCENE, ILLEGAL, INDECENT OR VULGAR REFERENCES. SUCH AN OPINION IS PUNISHABLE UNDER IT LAW. 'READERS' OPINIONS ARE SOLELY THOSE OF THE READH2ER, NOT OF THE NEWS TRUTH.

DON'T MISS

Back to top button