fbpx

സംഘപരിവാർ ശക്തികൾ സ്വാതന്ത്ര്യസമരത്തെ ഒറ്റ് കൊടുത്തവർ; സ്വാതന്ത്ര്യ സമരത്തിനു വേണ്ടി ഒട്ടേറെ ത്യാഗം സഹിച്ചവരാണ് കമ്യൂണിസ്റ്റുകാർ ; പി ജയരാജന്‍

കണ്ണൂര്‍: സ്വാതന്ത്ര്യദിനത്തൊട് അനുബന്ധിച്ച് കണ്ണൂരിലെ സിപിഐഎം നേതാവും സംസ്ഥാന ഖാദി ബോര്‍ഡ് വൈസ്ചെയര്‍മാനുമായ പി.ജയരാജൻ പതാക ഉയർത്തി. അദ്ദേഹത്തിന്റെ സ്വവസതിയിൽ കുടുംബത്തോടൊപ്പമാണ് ദേശീയപതാക ഉയര്‍ത്തിയത്.

രാജ്യം ഭരിക്കുന്ന ആളുകളെ വിമർശിച്ചാൽ രാജ്യദ്രോഹ കുറ്റം ആകുന്ന കാലമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഉയർത്തിപ്പിടിക്കാനാണ് നാം ഇനി പോരാടേണ്ടതെന്നും ജയരാജൻ പറഞ്ഞു.

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ഇടത് പക്ഷവും കമ്യൂണിസ്റ്റുകാരും വഹിച്ച പങ്ക് വളരെ വലുതാണ്. അത് ഇല്ലെന്ന് വരുത്തിത്തീർക്കാൻ വേണ്ടി ചിലർ ബോധപൂർവ്വമായ ശ്രമം നടത്തുന്നതായും ജയരാജൻ പറഞ്ഞു. ബ്രിട്ടീഷുകാർക്കെതിരായ സ്വാതന്ത്ര്യസമര പോരാട്ടത്തിൽ ജീവത്യാഗം ചെയ്തവരാണ് കമ്യൂണിസ്റ്റുകാരെന്നും അദ്ദേഹം പറഞ്ഞു.

ഓരോ പൗരന്മാരും സ്വാതന്ത്ര്യത്തിന്‍റെ വില മനസിലാക്കണമെന്നും. ധീരാത്മാക്കൾ ജീവത്യാഗം ചെയ്താണ് ഇന്നീ കാണുന്ന സ്വാതന്ത്യം നേടിയെടുത്തത്. തടവറകളില്‍ വലിയ രീതിയിൽ തന്നെ ത്യാഗം സഹിച്ചാണ് സ്വാതന്ത്ര്യം നേടിയത്.

ആ സ്വാതന്ത്ര്യം പോലും ഇല്ലാതാക്കാനുള്ള നീക്കമാണ് ചില കോണുകളില്‍ നിന്ന് ഉണ്ടാകുന്നത്. അതിനാൽ നമ്മുടെ ഭരണഘടന ആമുഖത്തില്‍ പറഞ്ഞ ജനാധിപത്യവും സ്വാതന്ത്ര്യവും സ്ഥിതിസമത്വവും സംരക്ഷിക്കാൻ വേണ്ടി ജനങ്ങളാകെ ഒറ്റക്കെട്ടായി രംഗത്ത് ഇറങ്ങാൻ സമയമാണിതെന്നും ജയരാജന്‍ ചൂണ്ടിക്കാട്ടി.

‘രാജ്യത്ത് ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലെ പലയിടങ്ങളിലും ആക്രമണങ്ങള്‍ നടന്നു വരുന്നുണ്ട്. “ഇന്ത്യയിൽ”പ്രധാനമന്ത്രിയെ വിമര്‍ശിച്ചതിന്‍റെയും, ഭരണത്തിനെതിരെ അഭിപ്രായം പറഞ്ഞതിന്‍റെയും പേരില്‍ രണ്ടുവര്‍ഷമായി ജയിലില്‍ കഴിയുന്നവരുണ്ട്.

സര്‍ക്കാരിനേയും, അതിന്റെ തലൻമാരേയും ഭരണകൂടത്തെയും വിമര്‍ശിച്ചാല്‍ അത് രാജ്യദ്രോഹക്കുറ്റമായി കാണുന്ന മോദി ഭരണകാലത്ത്, രാജ്യ സ്‌നേഹികളായ ജനങ്ങൾ ത്രിവർണ പതാക വീടുകളിൽ ഉയര്‍ത്തി സ്വാതന്ത്ര്യ സമര,ഭരണഘടന മൂല്യങ്ങൾ സംരക്ഷിക്കുമെന്ന പ്രതിജ്ഞ നിര്‍വഹിക്കുന്നതെന്ന് സിപിഐഎം നേതാവ് പറഞ്ഞു.

അതേസമയം സംഘപരിവാർ ശക്തികൾ സ്വാതന്ത്ര്യസമരത്തെ ഒറ്റ് കൊടുത്തവരാണ് സ്വാതന്ത്ര്യ സമരത്തിനു വേണ്ടി ഒട്ടേറെ ത്യാഗം സഹിച്ചുവരാണ് കമ്യൂണിസ്റ്റുകാർ. കേരളത്തിൽ തന്നെ ആദ്യ സ്വാതന്ത്ര്യ സമരത്തിലെ രണ്ട് രക്തസാക്ഷികൾ തലശേരിയിലാണ്, അബുവും ചാത്തു കുട്ടി മാഷും. 1940 സെപ്റ്റംബർ 15 ആണ് ജീവത്യാഗം ചെയ്തത്. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ വെടിയുണ്ടയ്ക്ക് മുൻപിൽ വിരിമാർ കാണിച്ചവരാണ് കമ്യൂണിസ്റ്റുകാർ.

സ്വാതന്ത്യത്തിനും ജനാതിപത്യത്തിനും വേണ്ടി ലോകത്ത് എല്ലായിടത്തും നടക്കുന്ന പോരട്ടാങ്ങൾ കമ്യൂണിസ്റ്റുകാരുടെ നേത്രത്വത്തിലാണ് നടന്നത്. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ നിന്ന് കമ്യൂണിസ്റ്റുകാരെ മാറ്റി നിർത്താനുള്ള ബോധപൂർവമായ ശ്രമം നടക്കുന്ന ഈ കാലത്ത്. ജനങ്ങളെ ആ കാര്യങ്ങൾ ബോധ്യപ്പെടുത്താനാണ് കമ്യൂണിസ്റ്റുകാർ ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

POST YOUR COMMENT

THOSE WHO RESPOND TO THE NEWS SHOULD AVOID DEROGATORY, OBSCENE, ILLEGAL, INDECENT OR VULGAR REFERENCES. SUCH AN OPINION IS PUNISHABLE UNDER IT LAW. 'READERS' OPINIONS ARE SOLELY THOSE OF THE READH2ER, NOT OF THE NEWS TRUTH.

DON'T MISS

Back to top button