
തിരുവനന്തപുരം: അഡ്വക്കേറ്റ് എ ജയശങ്കറിനെതിരെ രൂക്ഷ വിമർശനവുമായി നിലമ്പൂർ എംഎൽഎ പിവി അൻവർ. ജയശങ്കർ നടത്തിയ പരാമർശത്തോട് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പിവി അൻവർ പ്രതികരിച്ചത്.
സ്വാതന്ത്ര്യസമര സേനാനി ആയിരുന്ന ഷൗക്കത്തലിയുടെ മകനാണ് താനെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയ അൻവർ. കാക്കി ട്രൗസർ പാന്റ്സിനടിയിൽ ഇട്ടുനടക്കുന്ന തന്റെ മതേതര സർട്ടിഫിക്കേറ്റ് ആവശ്യമില്ലെന്നും അൻവർ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
അഡ്വക്കേറ്റ് ജയശങ്കറിനെ ടാഗ് ചെയ്ത് സംഘപരിവാർ പരിപാടിയിൽ അദ്ദേഹം പെങ്കെടുക്കുന്ന ചിത്രം പങ്കുവെച്ചാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പിവി അൻവർ പ്രതികരണം നടത്തിയിരുന്നത്.