fbpx

ഷാജഹാൻ വധത്തിനു പിന്നിൽ ആർഎസ്എസ് തന്നെയെന്ന് മന്ത്രി റിയാസ്

പാലക്കാട്: സിപിഐഎം പ്രവർത്തകൻ ഷാജഹാനെ വധിച്ചതിന് പിന്നിൽ ആർഎസ്എസും സംഘപരിവാറും തന്നെയെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ആർഎസ്എസ് സംസ്ഥാനത്തെ കലാപഭൂമിയാക്കാനാണ് ശ്രമിക്കുന്നതെന്നും റിയാസ് വ്യക്തതമാക്കി.

സിപിഐഎമ്മിന്റെ പ്രവർത്തകരെല്ലാം കൊല്ലപ്പെടേണ്ട ആളുകൾ തന്നെയാണെന്ന മനോഭാവമാണ് കോൺഗ്രസിനെന്നും മന്ത്രി റിയാസ് വ്യക്തമാക്കി. സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്താനായും കേരളത്തിൽ ശ്രമം നടക്കുന്നതായി മന്ത്രി ചൂണ്ടിക്കാട്ടി.

ഇന്നലെ 9.15 ടെ മരുത ലോക്കൽ കമ്മിറ്റിയിലെ അംഗമായഷാജഹാനെയാണ് ആർഎസ്എസ് വെട്ടി കൊന്നത്. കഴുത്തിലും തലയിലും അടക്കം ഏറ്റ ഗുരുതരമായ മുറിവാണ് മരണകാരണം. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

POST YOUR COMMENT

THOSE WHO RESPOND TO THE NEWS SHOULD AVOID DEROGATORY, OBSCENE, ILLEGAL, INDECENT OR VULGAR REFERENCES. SUCH AN OPINION IS PUNISHABLE UNDER IT LAW. 'READERS' OPINIONS ARE SOLELY THOSE OF THE READH2ER, NOT OF THE NEWS TRUTH.

DON'T MISS

Back to top button