fbpx

ഷാജഹാന്‍റെ കൊലയ്ക്ക് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെന്ന് പോലീസ്; അക്രമികള്‍ സിപിഎം വിട്ട് ബിജെപിയിൽ പ്രവർത്തിക്കുന്നവർ ; ബിജെപി ആരോപണങ്ങൾ പൊളിയുന്നു; വെളിപ്പെടുത്തൽ ഇങ്ങനെ

പാലക്കാട്: സിപിഐഎം പ്രവർത്തകൻ ഷാജഹാനെ ക്രൂരമായി വെട്ടി കൊന്നതിന് പിന്നിൽ സംഘപരിവാർ ആര്‍എസ്എസ് പ്രവര്‍ത്തകരെന്ന് പോലീസ്. കൊലപാതക സംഘത്തിൽ എട്ടോളം പ്രതികള്‍ ഉള്ളതായും എഫ്ഐആറിൽ പറയുന്നുണ്ട്. എസ്.പി വിശ്വനാഥാണ് ഇക്കാര്യം വ്യക്തമാക്കിയതെന്ന് സിപിഐഎം ചാനലായ കൈരളിയാണ് റിപ്പോർട്ടർ ചെയ്യുന്നുണ്ട്.

കൊലയാളി സംഘത്തിൽ ക്രിമിനൽ പശ്ചാത്തലമുള്ള ആർഎസ്എസ് ബിജെപിയുമായി അടുത്ത ബന്ധമുള്ള ആളുകൾ ഉണ്ടെന്നും. കൊലപാതകക്കേസിൽ നേരത്തെ ശിക്ഷിയ്ക്കപ്പെട്ട ആൾ ഉൾപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. നേരത്തെ കൊലയ്ക്ക് പിന്നിൽ സിപിഐഎം ആണെന്ന് ബിജെപി നേതാവ് സുരേന്ദ്രൻ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികളുടെ ആർഎസ്എസ് ബന്ധം പോലീസ് സ്ഥിരീകരിച്ചത്.

സിപിഎമ്മിൽ നിന്നും രാജിവെച്ച് ആർഎസ്എസിൽ ചേർന്നവരും കൊലപാതക സംഘത്തിൽ ഉണ്ടായിരുന്നതായി സിപിഎം മുൻ ബ്രാഞ്ചുസെക്രട്ടറി ഉണ്ണിക്കണ്ണൻ വ്യക്തതമാക്കി.പാർട്ടിയിൽ ചിലർക്കെതിരെ നടപടി എടുത്തത് ഇഷ്ടമാകാതിരുന്ന ഒരു സംഘം ആളുകൾ സിപിഐഎം വിട്ട് ബിജെപിയിലും ആർഎസ്എസിലും ചേരൂകയായിരുന്നു.

കഴിഞ്ഞ ദിവസം ഇവര്‍ രക്ഷബന്ധന്‍ കെട്ടി വന്നതായും സിപിഎം നേതാവ് പറഞ്ഞു. ഷാജഹാനെ കൊല്ലുമെന്നും വെട്ടുമെന്നുമൊക്കെ അതിൽ പെട്ട ഒരാൾ പറഞ്ഞതായും ഉണ്ണിക്കണ്ണന്‍ ചൂണ്ടിക്കാട്ടി.

അതേസമയം ദൃക്സാക്ഷിയായ സുരേഷ് പറഞ്ഞത് ഇങ്ങനെ:- നാളെ രാവിലെ ദേശീയ പതാക ഉയര്‍ത്താനുള്ള ഒരുക്കത്തിൽ ആയിരുന്നു ഷാജഹാനെന്നും, പരിപാടിയിൽ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് മിഠായി വാങ്ങാൻ പൈസ പിരിച്ചെടുത്ത് വന്നതായിരുന്നു അദ്ദേഹം.

അപ്പോൾ സംഘപരിവാറിൽ പ്രവർത്തിക്കുന്നവർ രക്ഷാബന്ധന്‍ കെട്ടി കൊണ്ട് സ്ഥലത്ത് വരികയും. എന്താണ് ഈ ചെയ്യുന്നതെന്ന് ഷാജഹാന്‍ അവരോട് ചോദിച്ചപ്പോള്‍ നിനക്ക് ഉടൻ തന്നെ പണിയുണ്ടെന്ന് നവീനെന്ന വ്യക്തി പറഞ്ഞതായും സുരേഷ് വ്യക്തതമാക്കി.

തുടർന്ന് ശബരി എന്ന ആർഎസ്എസ് പ്രവർത്തകൻ ഓടിയെത്തി ഷാജഹാന്റെ കാലിന് വെട്ടുക ആയിരുന്നു. തുടർന്ന് അനീഷെന്ന ആള് വെട്ടിയതായും സുരേഷ് പറഞ്ഞു. തന്നെയും കൊല്ലെന്ന് താന്‍ പറഞ്ഞപ്പോൾ. തന്റെ അച്ഛനാണ് ഇതെന്ന് സംഘത്തിൽ ഉണ്ടായിരുന്ന തന്‍റെ മകന്‍ സുജീഷ് ആർഎസ്എസ് പ്രവർത്തകരോട് പറഞ്ഞതായും.

തുടർന്ന് അവര്‍ ഓടി രക്ഷപ്പെട്ടതായും ഷാജഹാന്റെ ഒപ്പമുണ്ടായിരുന്ന സുരേഷ് പ്രതികരിച്ചു. ഉടൻ തന്നെ ഷാജഹാനെ എടുത്ത് ആശുപത്രിയിലേക്ക് ഓടിയതായും അദ്ദേഹം പറഞ്ഞു. അനീഷും ശബരിയും ഏറെ നാളുകൾക്ക് മുൻപ് സിപിഐഎം മെമ്പര്‍മാരായിരുന്നു. പിന്നീട് അവർ പാർട്ടി വിട്ടതായും സുരേഷ് ചൂണ്ടിക്കാട്ടി. എട്ടോളം പ്രതികളാണ് സംഘത്തിൽ ഉള്ളതെന്നും സുരേഷ് പറഞ്ഞു.

സിപിഎം ജില്ലാസെക്രട്ടറി ഇ.എൻ സുരേഷ് ബാബുവിന്റെ പ്രകാരം ഇങ്ങനെ

ഷാജഹാൻ വധം കൊലപാതകികൾ വർഷങ്ങൾ
മുൻപ് സിപിഐഎം വിട്ടവർ ആണെന്ന് അദ്ദേഹം പറഞ്ഞു. പ്രതികളെല്ലാം സജീവ ആര്‍എസ്എസ് പ്രവര്‍ത്തകരാണ്.

പാലക്കാട് ആർഎസ്എസ് സംഘടിപ്പിച്ച രക്ഷാബന്ധനിലും, കൊല്ലപ്പെട്ട ബിജെപി നേതാവ് ശ്രീനീവാസന്റെ വിലാപയാത്രയിലും കൊലപാതകികള്‍ പങ്കെടുത്തിട്ടുണ്ട്. അതിന് തെളിവുകൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആർ എസ് എസാണ് ഇവർക്ക് സഹായം നൽകി വന്നത്
പിന്നെങ്ങിനെയാണ് ഇവരെ സിപിഎം പ്രവർത്തകരെന്ന് പറയുക എന്നും അദ്ദേഹം ചോദിച്ചു.

POST YOUR COMMENT

THOSE WHO RESPOND TO THE NEWS SHOULD AVOID DEROGATORY, OBSCENE, ILLEGAL, INDECENT OR VULGAR REFERENCES. SUCH AN OPINION IS PUNISHABLE UNDER IT LAW. 'READERS' OPINIONS ARE SOLELY THOSE OF THE READH2ER, NOT OF THE NEWS TRUTH.

DON'T MISS

Back to top button