fbpx

കേരളം മഹാബലി ഭരിച്ചുവെന്നത് കെട്ടുകഥ; മഹാബലിക്ക് ഓണവുമായി ബന്ധമില്ല; വാമനനെ വില്ലനാക്കരുത്: വിവാദ പരാമർശവുമായി വിണ്ടും മുരളീധരൻ

ദുബൈ: കേരളം മഹാബലി ഭരിച്ചുവെന്നതിന് അതൊരു വിധ തെളിവുകളും ഇല്ലെന്ന് കേന്ദ്ര മന്ത്രിയും കേരളത്തിലെ പ്രമുഖ ബിജെപി നേതാവുമായ വി മുരളീധരൻ. ഇതെല്ലാം കെട്ടുകഥയാണെന്നെന്നും അദ്ദേഹം പരോക്ഷമായി ചൂണ്ടിക്കാട്ടി.

ഓണവും മഹാബലിയുമായി അതൊരു വിധ ബന്ധമില്ലെന്നും കേന്ദ്ര മന്ത്രി ചൂണ്ടിക്കാട്ടി വാമനനെ മാത്രം വില്ലനായി മലയാളികൾ കാണുന്നത് ഒട്ടും ശരിയല്ലെന്നും വി മുരളീധരൻ വ്യക്തമാക്കി.
ദുബൈയിൽ സംസാരിക്കവെയാണ് വിവാദ പ്രസ്താവനയുമായി മുരളീധരൻ രംഗത്ത് എത്തിയത്.

‘നൂറ്റാണ്ടുകളായി സംസ്ഥാനത്ത് ഓണാഘോഷം പരിപാടികൾ നടന്നതിന് ചരിത്രമുണ്ട്. അതേസമയം മഹാബലിയുമായുള്ള ഓണത്തിന്റെ ബന്ധം ഇത് വരേയും കണ്ടെത്താനായിട്ടില്ല. കേരളത്തിൽ പറഞ്ഞു കേട്ടിട്ടുള്ള ചരിത്രപ്രകാരം മഹാബലി നർമദാനദിയുടെ തീരം ഭരിച്ചയാളാണ് അത് മധ്യപ്രദേശിന്റെ ഭാഗങ്ങളിലാകുമെന്നും മുരളീധരൻ വ്യക്തമാക്കി”

വാമനൻ മഹാബലി ചക്രവർത്തിയ്ക്ക് മോക്ഷം കൊടുത്ത ആളാണെന്നാണ് ഭാഗവതം പറയുന്നതെന്നും. ഓണവുമായി ബന്ധപ്പെട്ട പല കഥകൾ ആണെന്നും അദ്ദേഹം പറഞ്ഞു.

POST YOUR COMMENT

THOSE WHO RESPOND TO THE NEWS SHOULD AVOID DEROGATORY, OBSCENE, ILLEGAL, INDECENT OR VULGAR REFERENCES. SUCH AN OPINION IS PUNISHABLE UNDER IT LAW. 'READERS' OPINIONS ARE SOLELY THOSE OF THE READH2ER, NOT OF THE NEWS TRUTH.

DON'T MISS

Back to top button