fbpx

പഴയ ആരോപണങ്ങളും, വധശ്രമക്കഥയുമായി ഗവർണറുടെ പത്രസമ്മേളനം; ഞെട്ടിക്കാൻ വിളിച്ച വാർത്ത സമ്മേളനം നനഞ്ഞ പടക്കം ആയി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ വൻ വെളിപ്പെടുത്തൽ നടത്താൻ ഗവർണർ ആരീഫ് മുഹമ്മദ് ഖാൻ വിളിച്ച വാർത്ത സമ്മേളനത്തിൽ അദ്ദേഹം ഉന്നയിച്ച് പഴയ ആരോപണങ്ങൾ തന്നെ.

കണ്ണൂരിൽ നടന്ന ചരിത്ര കോണ്‍ഗ്രസിൽ ചരിത്രകാരനായ ഇര്‍ഫാന്‍ ഹബീബ്‌ പരസ്യമായി തന്നെ ആക്രമിക്കാൻ നോക്കി എന്നതടക്കമുള്ള മുൻ ആരോപണം കേരള ഗവർണർ വീണ്ടും ആരോപിക്കുകയാണ് പത്രസമ്മേളനത്തിൽ ചെയ്തത്.

ഹബീബിന്റേത്‌ തീർത്തും ഗുണ്ടായിസമാണെന്നും. മൗലാന അബ്ദുൽകലാമിനെ പറ്റി താൻ പറഞ്ഞപ്പോള്‍ നാഥുറാം വിനായക് ഗോഡ്‌സെയെ പറ്റി പറയണമെന്ന് ഹബീബ് തന്നോട് ആക്രോശിച്ചതായും ഗവർണർ ചൂണ്ടിക്കാട്ടി.

ചരിത്ര കോണ്‍ഗ്രസില്‍ സംസ്ഥാന ഗവർണർ ആയ തനിക്കെതിരെ ഉണ്ടായത് എഴുകൊല്ലം തടവ് കിട്ടാവുന്നതും കുറ്റമാണെന്നും, പൊലീസ് നോക്കി നിൽക്കെ നടന്ന സംഭവം ആയിട്ട് കൂടി ഒരു നടപടിയും സ്വീകരിച്ചില്ലെന്നും  ഗവർണർ ആരോപിച്ചു. മൂന്ന് കൊല്ലം മുമ്പ് ഉണ്ടായ സംഭവത്തിെന്റെ ദൃശ്യങ്ങൾ കാട്ടിയാണ് ഗവർണർ പത്രസമ്മേളനം നടത്തിയത്.

തനിക്കെതിരെ ഇത്തരത്തിൽ ഒരു ആക്രമണമുണ്ടായപ്പോൾ തടയാന്‍ ശ്രമിച്ച അവിടെ ഉള്ള പോലീസുകാരെ പ്രമുഖ രാഷ്ട്രീയ നേതാവ് തടഞ്ഞതായും. ഇയാൾ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ ഇപ്പം പ്രവര്‍ത്തിക്കുകയാണെന്നും ഗവർണർ പറഞ്ഞു.

പൊലീസ് നടപടിയെടുക്കാന്‍ എത്തിയപ്പോൾ സിപിഐഎം നേതാവ് കെ.കെ രാഗേഷ് പൊലീസിനെ തടഞ്ഞതായുംഗവര്‍ണര്‍ പറഞ്ഞു. അതേസമയം കെ കെ രാഗേഷ് പ്രതിഷേധിച്ച ആളുകളെ ശാന്തരാക്കാൻ ശ്രമിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്‌.

കണ്ണൂര്‍ സര്‍വകലാശാല ചാന്‍സലറുടെ പുനര്‍നിയമനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കത്തിലൂടെ നടത്തിയ ആശയവിനിമയത്തിന്റെ കോപ്പിയും ഗവര്‍ണര്‍ ഉയർത്തി കാട്ടി.

POST YOUR COMMENT

THOSE WHO RESPOND TO THE NEWS SHOULD AVOID DEROGATORY, OBSCENE, ILLEGAL, INDECENT OR VULGAR REFERENCES. SUCH AN OPINION IS PUNISHABLE UNDER IT LAW. 'READERS' OPINIONS ARE SOLELY THOSE OF THE READH2ER, NOT OF THE NEWS TRUTH.

DON'T MISS

Back to top button