fbpx

പ്രധാനമന്ത്രിയെ ആക്രമിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് പദ്ധതി തയ്യാറാക്കി; എൻആർഐ അക്കൗണ്ട് വഴി സംഘടനയ്ക്ക് ലഭിച്ചത് 120 കോടിയുടെ ഫണ്ട് ; ഗുരുതര ആരോപണവുമായി ഇഡി റിപ്പോർട്ട്

ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രിയും ബിജെപി നേതാവുമായ നരേന്ദ്രമോഡിയെ അക്രമിക്കാൻ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പദ്ധതിയിട്ടതായി ഇഡിയുടെ ആരോപണം.

ബീഹാറിൽ വച്ചാണ് മോഡിയെ അക്രമിക്കാൻ ഇവർ പദ്ധതിയിട്ടത്. നരേന്ദ്ര മോഡി പങ്കെടുത്ത പട്നായിലെ റാലിയിൽ പെങ്കടുക്കാൻ എത്തുമ്പോഴാണ് അക്രമിക്കാനാണ് പദ്ധതിയിട്ടത്.

ഇതിന് വേണ്ടി പ്രവർത്തകരെ പോപ്പുലർ ഫ്രണ്ട് പരിശീലിപ്പിച്ചാതായും ഇഡി ആരോപിച്ചു. ഇഡി അറസ്റ്റ് ചെയ്ത കണ്ണൂർ സ്വദേശിയായ പോപ്പുലര്‍ ഫ്രണ്ട് നേതാവ് ഷഫീഖിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ഇഡി പറയുന്നത്.

ഇതിൽ തന്നെയാണ് മോദിക്കെതിരെ അക്രമം നടത്താന്‍ പോപ്പുലര്‍ ഫ്രണ്ട് പദ്ധതി തയ്യാറാക്കിയതായി ആരോപിക്കുന്നത്.

മോഡിക്ക് പുറമെ ഒരേസമയം ഉത്തർപ്രദേശിലെ ചില ബിജെപി നേതാക്കളേയും, പ്രധാന സ്ഥലങ്ങളിലും അക്രമം നടത്താന്‍ ഇവർ പദ്ധതി തയ്യാറാക്കിയതായി ഇഡി ആലോചിക്കുന്നുണ്ട്. അതൊടൊപ്പം തന്നെ ഇവർ ഭീകര സംഘങ്ങള്‍ക്കും ഇവർ രൂപം കൊടുത്തതായി ഇഡി ആരോപിക്കുന്നുണ്ട്.

എൻആർഐ അകൗണ്ട് വഴി എത്തിച്ച പണം രാജ്യത്ത് പ്രശ്നങ്ങൾ സൃഷ്ടിക്കാന്‍ ഇവർ വിനിയോഗിച്ചതായാണ് ഇ.ഡിയുടെ മറ്റൊരു കണ്ടെത്തൽ. അതൊടൊപ്പം തന്നെ റിയൽ എസ്റ്റേറ്റ് ബിസിനസ് വഴി കിട്ടിയ പണം ഇവർ പാർട്ടി പ്രവർത്തനങ്ങൾക്ക് വിനിയോഗിച്ചാതായും ഇഡി റിപ്പോർട്ടിൽ പറയുന്നുണ്ട്.

ഇന്ത്യയിലെ വിവിധ ഇടങ്ങളിൽ കലാപം ഉണ്ടാക്കാനും തീവ്രവാദ പ്രവർത്തനങ്ങൾ നടത്താനും 120 കോടി ഇത് വരെ പോപ്പുലർ ഫ്രണ്ട് പിരിച്ചതായും ഇഡി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

POST YOUR COMMENT

THOSE WHO RESPOND TO THE NEWS SHOULD AVOID DEROGATORY, OBSCENE, ILLEGAL, INDECENT OR VULGAR REFERENCES. SUCH AN OPINION IS PUNISHABLE UNDER IT LAW. 'READERS' OPINIONS ARE SOLELY THOSE OF THE READH2ER, NOT OF THE NEWS TRUTH.

DON'T MISS

Back to top button