fbpx

ആഞ്ഞൊന്നു പിടിച്ചാല്‍ 6 മണ്ഡലങ്ങളിൽ ജയിക്കാം ; ദേശീയ അധ്യക്ഷൻ നദ്ദയോട് ബിജെപി സംസ്ഥാന നേതാക്കൾ

തിരുവനന്തപുരം: വരാൻ പോകുന്ന ലോക്സഭാ ഇലക്ഷനിൽ വോട്ട് ബാങ്ക് കൂടുതൽ മെച്ചപ്പെടുമെന്ന് ബിജെപി സംസ്ഥാന നേതൃത്വം. ഏതാനും ദിവസത്തെ പരിപാടികൾക്കായി സംസ്ഥാനത്ത് എത്തിയ ബിജെപി അധ്യക്ഷൻ നദ്ദ കേരളത്തിലെ ബിജെപിയുടെ നില വിലയിരുത്തും.

ബിജെപി സംസ്ഥാനത്ത് സാധ്യത ഉണ്ടെന്ന് സംസ്ഥാന നേതാക്കൾ റിപ്പോർട്ട് നൽകിയ ആറ് മണ്ഡലങ്ങളിൽ ഉള്ള നിലവിലെ സ്ഥിതി വിലയിരുത്തും. ആഞ്ഞു പിടിച്ചാൽ തിരുവനന്തപുരം,പത്തനംതിട്ട, തൃശൂർ, ആറ്റിങ്ങൽ, മാവേലിക്കര, പാലക്കാട്‌ അടക്കമുള്ള മണ്ഡലങ്ങളിൽ വിജയിക്കാൻ സാധിക്കുമെന്നും ഏറ്റവും കൂടുതൽ പ്രതീക്ഷ ഈ മണ്ഡലങ്ങളിൽ ആണെന്നും കേരള നേതൃത്വം ബിജെപി ദേശീയ അധ്യക്ഷനെ അറിയിച്ചു.

ഈ മണ്ഡലങ്ങളുടെ നിലവിലുള്ള ചുമതലക്കാരുമായി ദേശീയ അധ്യക്ഷൻ കൂടിക്കാഴ്ച നടത്തും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തോറ്റവരെ ബിജെപി ദേശീയ നേതൃത്വം എംഎൽഎമാരെ പോലെയാണ് കാണുന്നതെന്നും ദേശീയ നദ്ദ പറഞ്ഞു.

മണ്ഡലങ്ങളിൽ ബിജെപിക്കുള്ള സ്വാധീനം, പ്രതീക്ഷ നൽകുന്ന ഘടകങ്ങൾ ഉൾപ്പടെ ഇന്നലെ സംസ്ഥാന നേതൃത്വം നദ്ദയുമായി പങ്കുവച്ചു.

സംസ്ഥാന നേതാക്കൾ പെങ്കുവെച്ച കാര്യങ്ങളിൽ ദേശീയ നേതൃത്വത്തിന് അടക്കം പ്രതീക്ഷയുണ്ട്. അതിനാലാണ് പ്രകാശ് ജാവദേക്കറെ അടക്കം കേരളത്തിന്റെ ചുമതല ബിജെപി ദേശീയ നേതൃത്വം ഏൽപ്പിച്ചത്.

വരുന്ന ഇലക്ഷന് മുന്നോടിയായി 15 തവണയെങ്കിലും വിജയസാധ്യത യുള്ള ഓരോ വീട്ടിലും നേരിട്ടെത്തി നേതാക്കൾ മോദി സർക്കാരിന്റെ ഇതുവരെയുള്ള നേട്ടങ്ങൾ ബോധ്യപ്പെടുത്തും.

POST YOUR COMMENT

THOSE WHO RESPOND TO THE NEWS SHOULD AVOID DEROGATORY, OBSCENE, ILLEGAL, INDECENT OR VULGAR REFERENCES. SUCH AN OPINION IS PUNISHABLE UNDER IT LAW. 'READERS' OPINIONS ARE SOLELY THOSE OF THE READH2ER, NOT OF THE NEWS TRUTH.

DON'T MISS

Back to top button