
തിരുവനന്തപുരം: സിപിഐഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലികൾ അർപ്പിച്ച് നടൻ മമ്മൂട്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ആദരാഞ്ജലികൾ അർപ്പിച്ചത്. “പ്രിയസുഹൃത്തും അഭ്യുദയകാംഷിയുമായിരുന്ന കോടിയേരിക്ക് ആദരാഞ്ജലികൾ” എന്ന് ഫേസ്ബുക്കിൽ മമ്മൂട്ടി കുറിച്ചു.
അൽപം മുമ്പാണ് കോടിയേരി ബാലകൃഷ്ണൻ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ വച്ച് വിടവാങ്ങിയത്. നാളെ രാവിലെ അപ്പോളോ ആശുപത്രിയിൽ നിന്നും മൃതദേഹം എയർ ആംബുലൻസ് വഴി ജന്മനാടായ തലശ്ശേരിയിൽ എത്തിക്കും.
കണ്ണൂരിലെ വിവിധ ഇടങ്ങളിൽ പൊതുദർശനത്തിന് ശേഷം തിങ്കളാഴ്‌ച്ച മൂന്നുമണിയോടെ സംസ്‌ക്കാരം നടക്കും.