
തിരുവനന്തപുരം: എംപിയും കോൺഗ്രസ് നേതാവുമായ ജെബി മേത്തർക്കെതിരെ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ കേസ് നൽകിയ. മഹിളാ കോൺഗ്രസ് നേതാവിനെതിരെ മാനനഷ്ട കേസാണ് മേയർ നൽകിയത്.
മേയർക്കെതിരെ കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ എംപി നടത്തിയ പ്രതിഷേധ പരിപാടിയിൽ മാധ്യമങ്ങൾക്ക് മുന്നിൽ ജെബി മേത്തർ അപകീർത്തി പരാമർശം നടത്തിയിരുന്നു.
ഇത് പിന്നീട് വിവാദമാകുകയം നിയമ നടപടി സ്വീകരിക്കുന്ന കാര്യം ആലോചിക്കുമെന്ന് മേയർ വ്യക്തതമാക്കിയിരുന്നു.
നോട്ടീസ് കിട്ടി ഏഴ് ദിവസത്തിനകം മാധ്യമങ്ങളുടെ അടക്കം മുന്നിൽ രേഖാമൂലം കോൺഗ്രസ് എംപി പരാമർശം പിൻവലിച്ച് പരസ്യമായി മാപ്പുപറയണമെന്നും ആര്യ രാജേന്ദ്രൻ കത്തിലൂടെ ആവശ്യപ്പെട്ടു.
മാപ്പ് പറഞ്ഞിൽ നിയമ നടപടി സ്വീകരിക്കുമെന്നും മേയർ നോട്ടിസിൽ വ്യക്തമാക്കിയിട്ടുണ്ട്. “കട്ടെടുത്ത പണവുമായി മേയർ കുട്ടി കോഴിക്കോട്ടേക്ക് വിട്ടോളു” എന്ന് പോസ്റ്റർ എഴുതി ഒട്ടിച്ച ബോക്സുമായാണ് ജെബി മേത്തർ പ്രതിഷേധ പ്രകടനം നടത്തിയത്.