
ആനാവൂർ: സിപിഐഎം പ്രവർത്തകൻ നാരായണൻ നായരെ വധിച്ച കേസിലെ പ്രതികളായ ആർഎസ്സ്എസ് ബിജെപി പ്രവർത്തകരും നേതാക്കളുമടക്കമുള്ള 11 പേർക്ക് ജീവപര്യന്തം. നെയ്യാറ്റിൻകര സെഷൻസ് കോടതിയാണ് അൽപം മുമ്പ് വിധി പറഞ്ഞത്.
ഒരുലക്ഷം വീതം മൂന്നുപ്രതികൾക്ക് പിഴയൊടുക്കണമെന്നും കോടി വിധിച്ചു. കേസിലെ 1ാം പ്രതി രാജേഷ്, 2ാം പ്രതി അനിൽ, ഗിരീഷ് എന്നിവർക്കാണ് 1 ലക്ഷംപിഴ. പ്രസാദ്,പ്രേം എന്നി ആർഎസ്സ്എസ് പ്രവർത്തകർക്ക് 50,000 രൂപ പിഴയൊടുക്കണം.
എസ്എഫ്ഐ ഡിവൈഎഫ്ഐ നേതാവായ മകൻ ശിവപ്രസാദിനെ കൊല്ലാൻ ആർഎസ്സ്എസ് ക്രിമിനൽ സംഘം നോക്കുന്നതിനിടയിൽ തടസ്സം നിന്നതിനാണ് നാരായണൻ നായരെ വെട്ടിക്കൊന്നത്. 2013 നവംബറിലാണ് പ്രസ്തുത സംഭവം നടന്നത്.