
പാലക്കാട്: സ്വപ്ന സുരേഷിന് തൊഴിൽ നല്‍കിയതോടെ തങ്ങളെ സംസ്ഥാന സർക്കാർ വേട്ടയാടുന്നതായി എച്ച്ആർഡിഎസ് സെക്രട്ടറി അജി ക്യഷ്ണൻ. തങ്ങൾ കേരളം വിടാനൊരുങ്ങുന്നതായും അദ്ദേഹം പ്രതികരിച്ചു.
സംസ്ഥാന സർക്കാർ തങ്ങളെ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്നും. ഓഫീസുകളിൽ തുടരെ റെയ്ഡുകൾ നടത്തി സംഘടനയെ സംസ്ഥാന സർക്കാർ മനഃപൂർവം ഉപദ്രവിക്കുകയാണെന്നും അജി കൃഷ്ണൻ വ്യക്തതമാക്കി.
സ്വർണക്കടത്ത് കേസിലെ പ്രതിയായവർക്ക് ജോലി കൊടുത്തതുമുതലാണ് സംസ്ഥാന സർക്കാർ തങ്ങളെ വേട്ടയാതി തുടങ്ങിയത്. ഇത് തുടരെ ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ കേരളത്തിൽ പ്രവർത്തിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്വപ്ന സുരേഷിനും മറ്റൊരു പ്രതിക്കും ജോലി കൊടുത്തതിന് പിന്നാലെയാആ എച്ച്ആർഡിഎസിന്റെ സംഘപരിവാർ ആർഎസ്സ്എസ് ബന്ധം അടക്കം സംസ്ഥാനത്ത് ചര്‍ച്ചയായത്. തമിഴ്നാട്, കേരളം, ഗുജറാത്ത്, അസം, ത്രിപുര, ഝാർഖണ്ഡ് അടക്കമുള്ള ആദിവാസി മേഖലകൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സംഘടനയാണ് എച്ച്ആർഡിഎസ്സ്.
പാവപെട്ട ആദിവാസികൾക്ക് കൊടുത്ത പട്ടയഭൂമി അടക്കം സംഘടന കയ്യേറിയ സംഭവത്തിൽ വിശദമായ അന്വേഷണം നടന്നു വരികയാണ്. ആദിവാസികളുടെ ഭൂമി കയ്യേറുകയും അവ തട്ടിയെടുക്കുകയും ചെയ്തിൽ സെക്രട്ടറിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്.