
കോഴിക്കോട്: മുസ്ലിം മത വിശ്വാസികളുടെ ഫുട്ബോള്‍ ലഹരി കേരളത്തിലും അതിരുവിടുന്നുവെന്ന് സമസ്ത കമ്മിറ്റി. പുറം രാജ്യങ്ങളുടെ പതാകകളെ ജനങ്ങൾ സ്വന്ത്യം രാജ്യത്തെ പതാകകളെക്കാൾ സനേഹിക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറുന്നതായും സമസ്ത നേതാവ് ചൂണ്ടിക്കാട്ടി.
വിശ്വാസികള്‍ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങിയതോടെ ദിവസേനയുള്ള നമസ്കാരം പോലും ഉപേക്ഷിക്കുന്നതായി തങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും സമസ്ത നേതാവ് നാസര്‍ ഫൈസി ചൂണ്ടിക്കാട്ടി. ഇന്ന് ഉച്ചയ്ക്ക് പള്ളികളില്‍ നടക്കുന്ന പ്രാര്‍ത്ഥനയ്ക്ക് പിന്നാലെ വിശ്വാസികൾക്ക് മുന്നറിയിപ്പ് നല്‍കുമെന്നും അവരിൽ ബോധവത്കരണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൃത്യസമയത്ത് മതവിശ്വാസികൾ നമസ്കാരത്തിനെത്തമെന്നും, അല്ലാഹുവിനെയാണ് ഒരു വിശ്വാസി ആരാധിക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സാമ്പത്തികമായി ജനങ്ങൾ ബുദ്ധിമുട്ടുന്ന ഈ കാലത്ത് അന്നത്തെ ഭക്ഷണത്തിന് പോലും മനുഷ്യന് ബുദ്ധിമുട്ടുമ്പോൾ വലിയ രീതിയിൽ പണം മുടക്കി കട്ടൗട്ടുകള്‍ റോഡിലും പുഴയിലും ഉയര്‍ത്തുന്നത് അവസ്ഥ ചെറുപ്പക്കാർക്കിടയിൽ വ്യാപകമായി മാറുകയാണ്.
അതോടൊപ്പം തന്നെ കുട്ടികളുടെ വിദ്യാഭ്യാസത്തെ പോലും ബാധിക്കുന്ന രീതിയിൽ കാര്യങ്ങൾ എത്തിയതോടെയാണ് സമസ്ത ഖുത്തുബ കമ്മിറ്റി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നതെന്നും. കഴിഞ്ഞ ഫുഡ്ബോൾ കാലത്തും ഇത്തരത്തിലുള്ള ബോധവല്‍ക്കരണം മുസ്ലിം മത വിശ്വാസികൾക്ക് ഇടയിൽ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.