
കോട്ടയം: കോണ്‍ഗ്രസില്‍ വീണ്ടും തര്‍ക്കം രൂക്ഷമാകുന്നു. യൂത്ത് കോണ്‍ഗ്രസ് നേത്യത്വത്തിൽ നടക്കുന്ന പരിപാടിയിൽ കോൺഗ്രസ് നേതാവും എംപിയുമായ ശശിതരൂര്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ.
പ്രസ്തുത പരിപാടിയുടെ പരസ്യ ബോര്‍ഡില്‍ നിന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ ചിത്രം ഒഴിവാക്കിയത് ചർച്ചയായി മാറിയിരുന്നു. ഇതിന് പിന്നാലെ പ്രതിപക്ഷ നേതാവിന് അഭിവാദ്യം അര്‍പ്പിച്ച് സതീശൻ അനുകൂലികൾ ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചു.
ഈരാറ്റുപേട്ട കെപിസിസി വിചാർ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നഗരത്തിൽ ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. വിഡി സതീശന്റെ ചിത്രം ശശി
തരൂർ പങ്കെടുക്കുന്ന പരിപാടിയുടെ ബോര്‍ഡില്‍ നിന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഒഴിവാക്കിയതിന് പിന്നാലെയാണ് സതീശൻ അനുകൂലികൾ ബോർഡ് സ്ഥാപിച്ചത്.
അതോടെ കോൺഗ്രസിന് ഉള്ളിലെ പ്രശ്നങ്ങൾ പുറത്ത് എത്തിയിരിക്കുകയാണ്. ദേശിയ രാഷ്ട്രീയം വിട്ട് തരൂർ കേരളത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അടുത്ത മുഖ്യമന്ത്രി പദം ലക്ഷ്യമിട്ട് ആണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.