
കൂത്തുപറമ്പ്: കേരളത്തിലെ കോൺഗ്രസുകാരെ ബിജെപി ആർഎസ്എസ് തൊഴുത്തിലേക്ക് കൊണ്ട് പോയി കെട്ടാനാണ് കെ സുധാകരൻ ശ്രമിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി.എം.വി ഗോവിന്ദൻ മാസ്റ്റർ.
കെപിസിസി പ്രസിഡന്റ് തുടർച്ചയായി സംഘപരിവാറിനെ അനുകൂലിച്ച് സംസാരിക്കുന്നതും അതിന് ശേഷം, തന്റെ നാക്കുപിഴയാണ് അതെന്ന് പറയുന്നതും ബോധപൂർവമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാട്ടി.
ഇത് സുധാകരന്റെ ആർഎസ്എസ് ബിജെപി പ്രീണന നയത്തിന്റെ ഭാഗമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോൺഗ്രസ് ഹൈക്കമാൻഡ് അടക്കം സുധാകരൻ പറഞ്ഞതിനെ നാക്കുപിഴയെന്ന് പറഞ്ഞ് ന്യായീകരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കോൺഗ്രസ് എംപി ശശി തരൂർ മതവർഗീയതക്കെതിരെ ശരിയായ രീതിയിലുള്ള ദിശാബബോധത്തോടെ എത്തിയപ്പോൾ സുധാകരനും മറ്റ് കോൺഗ്രസ് നേതാക്കളും അതിനെ പാരവച്ച് ഇല്ലാതാക്കാനുള്ള ശ്രമമാണ് നടത്തി വരുന്നതെന്നും കൂത്തുപറമ്പിൽ എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.